ആ സമയങ്ങളിൽ ഞങ്ങൾ ഒന്നിക്കേണ്ടവർ അല്ല എന്ന് പോലും ചിന്തിച്ചു പോയി!

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു കൊണ്ടായിരുന്നു…

Utthara unni about marriage

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരും വിവാഹ വാര്‍ത്ത സ്വീകരിച്ചത്. എന്നാൽ ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വെച്ചതായി താരം അറിയിച്ചിരുന്നു. കഴിഞ്ഞ വര്ഷം വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ കൃതം ഒരുവർഷം തികയുന്നതിന്റെ അന്നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഏപ്രിൽ 5 നു വളരെ ആര്ഭാടപൂർവം നടത്തിയ വിവാഹത്തിൽ താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഉത്തര ഉണ്ണി. ഉത്തര തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ,

എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നു പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ വർഷം ഇതേ തിയ്യതിയിൽ ആയിരുന്നു ഞങ്ങൾ വിവാഹിതരാവേണ്ടത്. ആ സമയത്ത് ആണ് കോവിഡ് വലിയ രീതിയിൽ പടർന്നു പിടിച്ചതും ഈ ലോകം തന്നെ എല്ലാ പ്രവർത്തികളും നിർത്തിവെച്ച് അടച്ചു പൂട്ടിയത്. ഞങ്ങൾക്ക് അപ്പോൾ ശരിക്കും വിഷമം തോന്നി. ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ളവ അടച്ച് പൂട്ടിയതോടെ സാധാരണ വിവാഹം നടക്കുന്നത് പോലെ വിവാഹം കഴിക്കാൻ ഞങ്ങൾക്ക് കഴിയാതെ വരുമെന്നോർത്ത് ഞങ്ങൾ വിധി പഴിച്ചുകൊണ്ടിരുന്നു.

ഇതൊക്കെ ഞങ്ങൾ ഒന്നിക്കേണ്ടവർ അല്ല എന്നതിന്റെ സൂചനകൾ തരുന്നതാണോ എന്ന് വരെ ആ സമയങ്ങളിൽ ഞങ്ങൾ ചിന്തിച്ചു പോയിരുന്നു. അന്ന് വിവാഹം നടത്താൻ തീരുമാനിച്ചിരുന്ന ദിവസത്തിന്റെ കൃത്യം ഒരു വർഷത്തിന് ശേഷം, അതേ ദിവസം ഞങ്ങൾ അന്ന് സങ്കടപ്പെട്ടതിന്റെ നൂറ് മടങ്ങ് അധികം സന്തോഷിച്ചു. ഇന്ന് ഞങ്ങളുടെ സ്നേഹം കൂടുതൽ ശക്തിപ്പെട്ടു. ഞങ്ങൾ തമ്മിലുള്ള സ്നേഹം ഇപ്പോൾ കൂടുതൽ ദൃഢമായി. എന്ത് സംഭവിച്ചാലും അതെല്ലാം തന്നെ നല്ലതിന് ആണ് എന്ന് ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസമായി എന്നും ഉത്തര കുറിച്ചു.