നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം സന്തോഷവാർത്തയുമായി വിജയലക്ഷ്മി! - മലയാളം ന്യൂസ് പോർട്ടൽ
Film News

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം സന്തോഷവാർത്തയുമായി വിജയലക്ഷ്മി!

vaikom vijayalakshmi new happiness

മലയാളി സംഗീത പ്രേമകളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി.കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന ഒറ്റ ഗാനം മതിയായിരുന്നു വിജയലക്ഷ്മിക്ക് ആരാധക ശ്രദ്ധ ലഭിക്കുവാൻ. ചുരങ്ങിയ സമയത്തിനുളളില്‍ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ വിജയ്ക്ക് കഴിഞ്ഞിരുന്നു. നിറ പുഞ്ചിരിയോടെയാണ് വിജി ഓരോ തവണയും വേദിയിലെത്തുന്നത്. വ്യത്യസ്ഥമായ ആലാപന ശൈലിയും മനോഹരമായ പുഞ്ചിരിയും സമ്മാനിച്ച് കൊണ്ട് പ്രേഷകരുടെ മുന്നിൽ എത്തുന്ന താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ പിന്നണി ഗായികയായി മാറുകയായിരുന്നു. കർണാട്ടിക്ക്‌ മ്യൂസിക്കിലും അസാമാന്യ കഴിവുള്ള താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയ ഗായികയായി മാറുകയായിരുന്നു. എന്നാൽ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. വിജയലക്ഷ്മി ഇപ്പോൾ എന്താണ് സജീവമാകാത്തത് എന്ന് പലരും ചോതിച്ചിരുന്നു. എന്നാൽ അതിനൊന്നും വ്യക്തമായ മറുപടികൾ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഇപ്പോഴിതാ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സംഗീതലോകത്ത് സജീവമാകാൻ പോകുകയാണ്. ലോക്ഡൗണിനെ ആസ്പദമാക്കി സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘റൂട്ട്മാപ്പിലാണ്’ വൈക്കം വിജയലക്ഷ്മി ഗാനം ആലപിക്കുന്നത്. ഇതോടെ തിരിച്ച് വരവ് നടത്തുകയാണ് താരം. ‘ലോക്ഡൗണ്‍ അവസ്ഥകള്‍’ എന്ന ഗാനമാണ് വിജയലക്ഷ്മി പാടുന്നത്.രജനീഷ് ചന്ദ്രന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മ ഈണം നല്‍കിയ ചിത്രത്തിലെ ഈ ഗാനത്തിനെ ‘റൂട്ട് മാപ്പി’ന്റെ ട്രെയ്ലര്‍ ഇന്‍വിറ്റേഷന്‍ സോങ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തങ്ങളുടെ പ്രിയ താരം വീണ്ടും തിരിച്ച് വരുന്നതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും.

കുറച്ച് നാളുകൾക്ക് മുൻപ് വിജയലക്ഷ്മിയും ഭർത്താവും തമ്മിൽ ദാമ്പത്യ ജീവിതത്തിൽ ആസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിലെ വാർത്തകൾ പുറത്ത് വന്നിരുന്നു. വിജയലക്ഷ്മിയുടെ ഫേസ്ബുക് പേജിൽ വന്ന ചില ഫോട്ടോ മെസ്സേജുകൾ ആണ് ഇത്തരം വാർത്തകൾക്ക് കാരണമായത്. .എന്നാൽ ഈ വാർത്തകളോട് വിജയലക്ഷ്മിയോ ഭർത്താവോ പ്രതികരിച്ചിരുന്നില്ല.

Trending

To Top