വിവാഹ ജീവിതം അസഹനീയം! പിരിയാനുള്ള തീരുമാനം എന്റേത്…!! കാരണങ്ങള്‍ തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

തന്റേതായ ശബ്ദമാധുര്യം കൊണ്ടും ആലാപന ശൈലികൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ഗായിക ആയിരുന്നു വൈക്കം വിജയലക്ഷ്മി. കാഴ്ചയില്ലാത്ത തന്റെ ലോകത്ത് നിന്ന് പാട്ടിലൂടെ താരം ആരാധകരിലേക്ക് വെളിച്ചം…

തന്റേതായ ശബ്ദമാധുര്യം കൊണ്ടും ആലാപന ശൈലികൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ഗായിക ആയിരുന്നു വൈക്കം വിജയലക്ഷ്മി. കാഴ്ചയില്ലാത്ത തന്റെ ലോകത്ത് നിന്ന് പാട്ടിലൂടെ താരം ആരാധകരിലേക്ക് വെളിച്ചം വീശി. പൃഥ്വിരാജ് നായകനായി എത്തിയ സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോള്‍ മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും താരം പാടിക്കഴിഞ്ഞു. അടുത്തിടെയാണ് താരത്തിന് കാഴ്ച്ച തിരിച്ചു കിട്ടാന്‍ പോകുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ എല്ലാം വൈറലായി മാറിയത്. അതുപോലെ താരത്തിന്റെ വിവാഹ മോചന വാര്‍ത്തകളും അപ്പോള്‍ വീണ്ടും ചര്‍ച്ചചെയ്യപ്പെട്ടു. ഇപ്പോഴിതാ അതിലൊരു തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് താരം.

താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയ്യെടുത്തതെന്നും വിജയലക്ഷ്മി പറയുന്നു. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുമിച്ചുള്ള ജീവിതം തനിക്ക് അഹസനീയമായതോടെ ആണ് വിവാഹ മോചനത്തെ കുറിച്ച് താന്‍ ചിന്തിച്ചത് എന്നും താരം പറയുന്നു. വിജയലക്ഷ്മിയുടെ വാക്കുകളിലേക്ക്…’ഞാന്‍ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.

‘ഞങ്ങള്‍ തന്നെയാണ് പിരിയാന്‍ തീരുമാനിച്ചത്. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ. ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത് എന്നും താരം പറയുന്നു. അതേസമയം, ഗായിക ആയിരുന്നിട്ടും മിമിക്രി അവതരിപ്പിക്കുന്നതില്‍ ചിലര്‍ തന്നെ വിമര്‍ശിക്കാറുണ്ടെന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും…’ വിജയലക്ഷ്മി പറയുന്നു.