‘നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളു’, അച്ഛന്റെ ഓർമകളിൽ മകൾ വൈഷ്ണവി!

റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ താരമാണ് സായികുമാർ. അതിനു ശേഷം നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷരുടെ മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. നായകനായി വേഷം ചെയ്തിട്ടുണ്ടെങ്കിലും വില്ലൻ കഥാപാത്രങ്ങളെയാണ് താരം…

Vaishnavi shared memories with saikumar

റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ താരമാണ് സായികുമാർ. അതിനു ശേഷം നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷരുടെ മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. നായകനായി വേഷം ചെയ്തിട്ടുണ്ടെങ്കിലും വില്ലൻ കഥാപാത്രങ്ങളെയാണ് താരം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. അടുത്തിടെയാണ് താരത്തിന്റെ മകൾ വൈഷ്ണവിയും അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. സീ കേരളത്തില്‍ ആരംഭിച്ച കൈയ്യെത്തും ദൂരത്ത് എന്ന പരമ്ബരയിലൂടെയാണ് വൈഷ്ണവി തന്റെ അരങ്ങേറ്റം നടത്തിയത്. സീരിയൽ ആദ്യ എപ്പിസോഡ് പിന്നിട്ടപ്പോൾ തന്നെ അച്ഛന്റെ കഴിവ് മകൾക്കും ലഭിച്ചിട്ടുണ്ടെന്ന് ആരാധകർക്കും ബോധ്യമായി. അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്.

കനക ദുര്‍ഗ   എന്ന കഥാപാത്രമായാണ് വൈഷ്ണവി പ്രേഷകരുടെ മുന്നിൽ എത്തുന്നത്.
പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്ബ്യാര്‍, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ  നായികാ നായക വേഷത്തെ അവതരിപ്പിക്കുന്നത്.  ആദിത്യനും തുളസിയുമായിട്ടാകും ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. പ്രശസ്ത താരം തൃശൂര്‍ ആനന്ദ് കൃഷ്ണപ്രിയയുടെ ഭര്‍ത്താവായ ജയശീലന്‍ എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നു.  പ്രമുഖ താരം ശരൺ ആനന്ദ് ആണ് കൃഷ്ണപ്രിയയുടെ സഹോദരന്‍ കൃഷ്ണപ്രസാദിന്റെ വേഷത്തില്‍  എത്തുന്നത്.

Vaishnavi Saikumar
Vaishnavi Saikumar
സായ്‌കുമാറിന്റ ആദ്യ വിവാഹത്തിലെ മകൾ ആണ് വൈഷ്ണവി. ആദ്യ വിവാഹം വേര്പിരിഞ്ഞതിനു ശേഷം നടിയായ ബിന്ദുപണിക്കരെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുകയാണ് സായ്‌കുമാർ ഇപ്പോൾ. ഇപ്പോഴിതാ പിതാവിന്റെ ഓര്മ്മകളിൽ വൈഷ്ണവി പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്ന സോഷ്യൽ മീഡിയ ഇപ്പോൾ. സായ്‌കുമാറിനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. ചിത്രങ്ങൾക്ക് താഴെ നിരവധി കമെന്റുകളും താരത്തിന് ലഭിച്ചു.

Vaishnavi Saikumar
Vaishnavi Saikumar
കുട്ടിക്കാലത്ത് അച്ചനൊപ്പമുള്ള നല്ല ദിവസങ്ങളും,അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള ചിത്രങ്ങളുമാണ് വൈഷ്ണവി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനേക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് താരം ചിത്രത്തിന് നൽകിയ തലകെട്ടാണ്. നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ എന്ന ക്യാപ്‌ഷനാണ്  വൈഷ്ണവി ചിത്രത്തിന് നൽകിയത്.
സായ്‌കുമാറിന്റെയും ആദ്യഭാര്യ പ്രസന്നയുടെയും മകളാണ് വൈഷ്ണവി. 2018 ൽ ആയിരുന്നു വൈഷ്ണവി സുജിത്ത് കുമാറിനെ വിവാഹം ചെയ്തത്. എന്നാൽ വിവാഹത്തിന് സായ്‌കുമാർ പങ്കെടുക്കാതിരുന്നത് വലിയ വാർത്തയായിരുന്നു.