തീയറ്ററുകളിൽ സമ്മിശ്രപ്രതികരണം ലഭിച്ച ലിജോ ജോസ്, മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ, ഇപ്പോൾ ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതിയാണ് പ്രഖ്യാപിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്, ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഫെബ്രുവരി 23 നെ ആണ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. തീയറ്ററിൽ കണ്ടത് പൊയ്യ് എന്നാൽ ഓ ടി ടി യിൽ കാണാൻ പോകുന്നത് നിജം എന്ന തലക്കെട്ടോടെ ആണ് ഡിസ്നി പ്ലസ് ഹോട്ടസ്റ്റർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്
ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസ് എന്ന രീതിയിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്യ്തത്, എന്നാൽ ചിത്രം വിചാരിച്ച രീതിയിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല, മോഹൻലാലും, ലിജോയും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു ഇത്, ഒരു മുത്തശ്ശി കഥ പോലെ അതിന്റെ ദേശവും, കാലവും ഈ ചിത്രത്തിൽ സൂചിപ്പിച്ചിരുന്നില്ല,
വാലിബൻ എന്ന മല്ലന്റെ കഥപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയിരുന്നത്, നടന്റെ അഭിനയം അസാധ്യം തന്നെ ആയിരുന്നു, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടകുമെന്ന് സൂചനയോടെയാണ് സിനിമ അവസാനിപ്പിച്ചത്,