പ്രേക്ഷരുടെ പ്രിയപരമ്പര വാനമ്പാടി അവസാനിപ്പിക്കുന്നു; നിങ്ങളെ ഇനി ഞാൻ മിസ്സ് ചെയ്യുമെന്ന് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രേക്ഷരുടെ പ്രിയപരമ്പര വാനമ്പാടി അവസാനിപ്പിക്കുന്നു; നിങ്ങളെ ഇനി ഞാൻ മിസ്സ് ചെയ്യുമെന്ന് താരം

സീരിയൽ പ്രേമികളുടെ ഇഷ്ടപരമ്പരയാണ് വാനമ്പാടി, സീരിയൽ ഇപ്പോൾ അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്, ഈ ഏതാനും ദിവസങ്ങൾ കൂടിയേ വാനമ്പാടി ഉണ്ടാകുകയുള്ളൂ. ദിവസങ്ങൾക്ക് മുൻപേ പരമ്പര അവസാനിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ താരങ്ങളും അത് തുറന്നു പറഞ്ഞിരിക്കുകയാണ്, എങ്ങനെയാകും സീരിയൽ അവസാനിപ്പിക്കുക എന്ന  ആകാംഷയിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. വാനമ്പാടിയിലെ ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങളും അവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും സങ്കടവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട് നാളേറെയായി. അതിനിടയിലാണ് സീരിയല്‍ അവസാനിക്കുകയാണെന്ന വിവരമെത്തിയത്.

ഇപ്പോൾ പരമ്പര നായകനായ സായ് കിരണ്‍ തൻറെ സോഷ്യൽ മീഡിയ പേജിൽ കൂടി പരമ്പര അവസാനിക്കുന്ന കാര്യം പറഞ്ഞിരിക്കുകയാണ്. പരമ്പരയുടെ ഷൂട്ടിനിടയിലെ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. തന്റെ വീഡിയോയിൽ കൂടിയാണ് അദ്ദേഹം പരമ്പര അവസാനിക്കുന്ന കാര്യം വ്യക്തമാക്കിയത്.

താങ്ക് യൂ ടീം വാനമ്പാടി, എന്നും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരണ്‍ കുറിച്ചത്. കിരണിന്റെ പോസ്റ്റിനു താഴെ കമെന്റുമായി സുചിത്ര എത്തിയിരുന്നു, സീരിയലിൽ മോഹന്റെ ഭാര്യ പത്മിനി എന്ന റോൾ ആണ് സുചിത്ര അവതരിപ്പിക്കുന്നത്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. തുടക്കത്തിൽ പത്മിനി നെഗറ്റീവ് ക്യാരക്ടർ ആയിരുന്നു, എന്നാൽ ഇപ്പോൾ പത്മിനിയുടെ ക്യാരക്ടർ മാറുന്നതായിട്ടാണ് സീരിയലിൽ കാണിക്കുന്നത്, എങ്ങനെ ആണ് പരമ്പര അവസാനിപ്പിക്കുവാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ എല്ലാവരും.

Trending

To Top
Don`t copy text!