August 4, 2020, 4:27 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അന്ന് മമ്മൂട്ടി വാണി വിശ്വനാഥിന്‍റെ ചെകിട്ടത്തടിച്ചപ്പോള്‍ കൈയ്യടിച്ചു!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വാണി വിശ്വനാഥ്. താരത്തിന്റെ പിറന്നാളാണ് മെയ് 13ന്. വാണിക്ക് പിറന്നാളാശംസ നേര്‍ന്നുള്ള ആരാധകന്റെ കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്ര താരം വാണി വിശ്വനാഥിന് ഈയുള്ളവന്റെ ജൻമദിന ആശംസകളെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

തൃശ്ശൂരിലെ താങ്കളുടെ മരത്താക്കരിയിലെ തറവാട്ട് വീട്ടിൽ ഏറിയാൽ 5 കിലോമീറ്റർ മാത്രമാണ് അകലെയാണ് ഞാൻ താമസിക്കുന്നതെങ്കിലും, ആദ്യമായിട്ടാണ് ഞാൻ താങ്കൾക്ക് ജൻമദിന ആശംസ നേരുന്നത്. ഈ ആശംസ താങ്കളുടെ കയ്യിലെത്തും എന്ന ഉറച്ച വിശ്വാസത്തോടെ കുറച്ചു വരികൾക്കൂടി ചേർക്കുന്നു. ഇന്ന് ഈ ജന്മദിനത്തിൽ വന്ന് വാണി വിശ്വനാഥിന്’ ‘ഒരു റോസ പുഷ്പം’ തരാനുള്ള എന്ത്‌ യോഗ്യതയാണ് എനിക്കുള്ളതെന്ന് എന്റെ ‘മനസാക്ഷി’ എന്നോട് ചോദിക്കുന്നുണ്ട്? സ്വയം വിമർശനപരമായ ചില ചിന്തകൾ ഇവിടെ കുറിക്കുന്നു.

എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവർത്തകരും, ഞാനുൾപ്പെടെയുള്ള പ്രേക്ഷകരും പരസ്യമായി അപമാനിച്ചിട്ടുള്ളത്. ‘ദ് കിങ് സിനിമയിൽ മമ്മൂട്ടി അനാവശ്യമായി വാണിയെ ഇംഗ്ലിഷിൽ ‘പച്ച തെറി’ പറയുമ്പോൾ തൃശൂർ രാഗം തിയറ്ററിലിരുന്ന് അട്ടഹസിച്ച് വിസിൽ അടിക്കുകയായിരുന്നു ഞാൻ. സിനിമകളിൽ ആണുങ്ങൾ ‘പച്ച തെറി’ വിളിച്ചു പറയുമ്പോൾ നിശബ്ദമായി കേട്ട് നിൽക്കാനുള്ള പ്രതിമകളാണോ സ്ത്രീ കഥാപാത്രങ്ങൾ എപ്പോ കിട്ടിയെന്ന് ചോദിച്ചാ മതി

ആരോട് പറയാൻ? ആ തെറിവിളി കേൾക്കുമ്പോൾ എണീറ്റു നിന്ന് കയ്യടിക്കാൻ തിയേറ്ററിൽ രാജേഷിനെ പോലെ ഊളകൾ ഒത്തിരിയുണ്ടല്ലോ. മലയാള സിനിമ എത്ര തവണയാണ് വാണിയെ ചുമ്മാ ചെള്ളക്ക് അടിച്ചിട്ടുള്ളത്? പുരുഷനെ താങ്ങി നിൽക്കാത്ത, സ്വന്തമായി നിലപാടുകൾ ഉള്ള സ്ത്രീയാണ് വാണിയുടെ കഥാപാത്രങ്ങളെങ്കിൽ അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാ മതി.

തച്ചിലേടത്തു ചുണ്ടനിൽ മമ്മൂട്ടിയുടെ കഥാപാത്രം ക്ലൈമാക്സിൽ വാണിയുടെ ചെകിട് അടിച്ചു തകർക്കുമ്പോൾ തൃശൂർ ജോസ്’ ‘ തിയറ്ററിലിരുന്ന് കോരിത്തരിച്ചവനാണ് ഈയുള്ളവൻ. ആ ഒരൊറ്റ അടിയിൽ അവൾ മാനസാന്തരപ്പെടുന്നതും പതിവായി കാണാറുണ്ട്. പൂർണ്ണ പരിവർത്തനം സംഭവിച്ച് അവൾ, അതിന് ശേഷം പുരുഷനെതിരേ ഒരക്ഷരം പോലും മിണ്ടാത്ത പാവം പൂച്ചകുട്ടിയായി മാറുന്നത് കാണാം.അതുകണ്ടു തീയറ്റർ സീറ്റിലിരുന്ന് രാജേഷുമാർ ഉൾപ്പെടയുള്ള പുരുഷന്മാർ പുളകിതരാകും. ഹോളിവുഡ് പടത്തിലും ലോകസിനിമയിലും ഒന്നും കാണാത്ത എന്ത് ഭാവാഭിനയമാണ് മുഖത്തടിച്ച് സ്വഭാവം നേരെയാക്കുന്ന സംഗതി.

ഒന്നൂതിയാൽ പൊട്ടുന്ന കുമിള പോലത്തെ സുരക്ഷിതമല്ലാത്ത ‘കപടമായ’ മലയാളി പൗരുഷം. അതിൽക്കൂടുതൽ ഒന്നുമില്ല.ഏയ്‌ ഹീറോ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ചിത്രത്തിൽ ചിരഞ്ജീവി ഒരു ഗാന രംഗത്തിൽ വാണി വിശ്വനാഥിന്റെ ശരീരത്തിലൂടെ സൈക്കിൾ കയറ്റി ഇറക്കുന്നുണ്ട്. പിന്നെ ബ്ലൗസിന്റെ ഉള്ളിൽ ചില്ലറ പൈസ ഇട്ട് അപമാനിക്കുന്നുണ്ട്. അതെല്ലാം സ്‌ക്രീനിന്റെ അടുത്ത് നിന്ന് തൊട്ട് ആസ്വദിച്ച പാപിയാണ് ഞാൻ.വാണിയെ ഒരു മാംസപിണ്ഡമായി മാത്രം സ്‌ക്രീനിൽ കണ്ട് ആസ്വദിക്കുകയിരുന്നു ഈയുള്ളവൻ. ആ മഹാപാപിയാണ് താങ്കളുടെ ‘വീട്ടു മുറ്റത്തു ‘റോസാ പുഷ്പവുമായി’ വന്ന് നിൽക്കുന്നത്. അറപ്പും, വെറുപ്പും അവന്റെയുള്ളിലെ പുരുഷനോട് അവന് തോന്നുന്നുണ്ട്.

സൂസന്ന എന്ന ചിത്രത്തിൽ ഒരു പുരോഹിതൻ വേശ്യയായ വാണിയോട് ചോദിക്കുന്നുണ്ട് എത്ര കാലം ഈ മഹാപാപം തുടരുമെന്ന്?ഈ മഹാപാപം എന്ന സംഗതി ഈ ലോകത്തു ഉണ്ടാവുന്ന കാലത്തോളം’– എന്നായിരുന്നു സൂസന്നയുടെ മറുപടി. മഹാപാപത്തിനും ഒരു കൂട്ടൊക്കെ വേണ്ടേ അച്ചോ? എന്റെയുള്ളിലെ സിനിമ ആസ്വാദകനും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. അത് ഈ ജൻമത്തിൽ മാറാനൊന്നും പോകുന്നില്ല മഹാപാപത്തിനും ഒരു കൂട്ടൊക്കെ വേണ്ടേ? പ്രിയ വാണി വിശ്വനാഥ്, ‘പൂവ്’ വലിച്ചെറിഞ്ഞാലുംചൂട്‌ വെള്ളമെടുത്തു എന്റെ മുഖത്തൊഴിക്കരുത്.

Related posts

രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും 3 ജീവനക്കാര്‍ക്കും കൊറോണ ബാധിച്ചു

WebDesk4

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

WebDesk4

വിവാഹശേഷം ഞങ്ങൾ അവർക്ക് അപ്പനെയും അമ്മയെയും കൊടുക്കുക ആയിരുന്നു; ഭഗത് മാനുവലും ഷെലിനും പറയുന്നത്

WebDesk4

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് !! മനസ്സ് തുറന്നു അനുപമ

WebDesk4

മകൾ അവിടെ കുടുങ്ങി കിടക്കുകയാണ് !! സഹായം കിട്ടിയേ തീരുവെന്നു ആശ ആശാ ശരത്ത്

WebDesk4

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഞെട്ടി !! അന്ന് എന്നെ പറ്റിച്ചതിനു ശേഷം ഇപ്പോഴാണ് കാണുന്നത് !! രഖുവിനെ പറ്റി നടി അഥിതി

WebDesk4

എന്നോടൊപ്പം ഡേറ്റിംഗ് നടത്തണോ ? എങ്കിൽ ഈ കാര്യങ്ങൾ ഒക്കെ ചെയ്യണം !! തൃഷ

WebDesk4

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

രണ്ടു വിവാഹ ബന്ധങ്ങളും പരാജയത്തിലായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണ്!! ശ്വേത

WebDesk4

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു !!

WebDesk4

പതിനെട്ടിന്റെ നിറവിൽ സാനിയ !! താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ

WebDesk4

ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

WebDesk4
Don`t copy text!