എന്താണ് ഇതിൽ മോശമായി ഉള്ളത്? ആരാധകരെ അമ്പരപ്പിച്ച് കൊണ്ട് നടിയുടെ ഫോട്ടോഷൂട്ട്!

ഇത് വരെ കണ്ടപോലുള്ള മോഡൽസുകളോ ഫോട്ടോഷൂട്ടുകളോ അല്ല ഇന്ന് ഉള്ളത്. ഇപ്പോഴുള്ള ഫോട്ടോഷൂട്ടുകൾക്കെല്ലാം എന്തെങ്കിലും സന്ദേശങ്ങളോ പുത്തൻ ആശയങ്ങളോ പറയുന്നവയാകും. അത്തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ എല്ലാം മികച്ച ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ അത്തരത്തില്‍ വ്യത്യസ്തമായ…

ഇത് വരെ കണ്ടപോലുള്ള മോഡൽസുകളോ ഫോട്ടോഷൂട്ടുകളോ അല്ല ഇന്ന് ഉള്ളത്. ഇപ്പോഴുള്ള ഫോട്ടോഷൂട്ടുകൾക്കെല്ലാം എന്തെങ്കിലും സന്ദേശങ്ങളോ പുത്തൻ ആശയങ്ങളോ പറയുന്നവയാകും. അത്തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ എല്ലാം മികച്ച ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ അത്തരത്തില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വനിത ഖരാട്ട്. വനിതയുടെ ഏറ്റവും പുതിയ ന്യൂഡിറ്റി ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ബോഡി പോസിറ്റിവിറ്റി’ എന്ന സന്ദേശതോടെയാണ് വനിത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ചുകൊണ്ട് വനിത പറയുന്നത് ഇതാണ്, ‘അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? അമിതവണ്ണുള്ള പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ ഞങ്ങള്‍ പറയുന്നത്. ശരീരഘടനയിലൂടെ ഒരാളെയും അളക്കരുതെന്ന സന്ദേശവും ഇതിലൂടെ നല്‍കുന്നു’.

‘എനിക്ക് എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കില്‍ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തില്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നല്‍കുന്നത് സിനിമയിലെ വേഷങ്ങള്‍ക്ക് തടസമാകുമെന്ന് ഞാന്‍ കരുതുന്നില്ല. ന്യുഡ് ഫോട്ടോഷൂട്ടിലൂടെ എന്ത് സന്ദേശം ആണ് നിങ്ങൾ പങ്കുവെക്കുന്നത് എന്നാണ് ചിലർ താരത്തിനോട് ചോദിച്ചത്. അവർക്ക് കൃത്യമായ മറുപടിയും താരം നൽകി. ഇങ്ങനെയാണ് ജനിച്ചത്, ഇങ്ങനെ തന്നെ ജീവിക്കും, ഈ വിഷയം ഇങ്ങനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ എന്താണ് നിങ്ങള്‍ മോശമായി തോന്നുന്നത് എന്നുമാണ് താരം നൽകിയ മറുപടി.എന്തായാലും വനിതയുടെ ഈ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്‌.