നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാർ മൂന്നാമതും വിവാഹിതയാകുന്നു, ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്. ആദ്യ ഭർത്താവ് അകാശുമായുള്ള ബന്ധം വനിത വേർപ്പെടുത്തിയത് 2007 ൽ ആയിരുന്നു, അതിൽ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്.അതിനു ശേഷം അതെ വര്‍ഷം തന്നെ ബിസിനസ് കാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു.
അതിൽ വനിതക്ക് ഒരു കുട്ടിയുണ്ട്. ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളില്‍ സജീവമായ വി.എഫ്.എക്സ് ഡയറക്ടര്‍ പീറ്റര്‍ പോളുമായാണ് വനിതയുടെ മൂന്നാമത്തെ വിവാഹം, ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരാകുന്നത്. ചെന്നൈയില്‍ വച്ച് ജൂണ്‍ 27 നാണ് വിവാഹം. മക്കളുടെ സമ്മതത്തോടെയാണ് താന്‍ വിവാഹിതയാവുന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
അദ്ദേഹം തങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗം ആകുന്നതു മക്കൾക്കും സമ്മതമെന്നു വനിത വ്യകത്മാക്കി. മക്കളുടെ പൂർണ സമ്മതത്തോടെ ആണ് താൻ വിവാഹിതയാകുന്നതെന്നും താരം വ്യക്തമാക്കി. ചന്ദ്രലേഖ എന്ന സിനിമയില്‍ വിജയ്യുടെ നായികയായായിരുന്നു വനിതയുടെ അരങ്ങേറ്റം. കമല്‍ ഹാസന് അവതരിപ്പിച്ച ബിഗ് ബോസ് സീസണ് മൂന്നിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു വനിത.
