അതിനു ശേഷം റൂമിലെത്തി ആരും കാണാതെ ഞാൻ കരയുക ആയിരുന്നു, വാനമ്പാടിയിലെ തമ്പുരുവിന്റെ വെളിപ്പെടുത്തൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

അതിനു ശേഷം റൂമിലെത്തി ആരും കാണാതെ ഞാൻ കരയുക ആയിരുന്നു, വാനമ്പാടിയിലെ തമ്പുരുവിന്റെ വെളിപ്പെടുത്തൽ

വാനമ്പാടിയിലെ തംബുരുമോൾ; കുങ്കുമപ്പൂവിലെ കാർത്തു; തംബുരുമോൾ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മുൻപിലേക്ക് വേഗം എത്തുന്ന ഒരു മുഖം ഉണ്ട്. നല്ല ചുരുണ്ട മുടിയും, നുണക്കുഴി കവിളും, വട്ടമുഖവും കുസൃതി നിറഞ്ഞ കണ്ണുകളും ഒക്കെയായി ഒരു കുട്ടി കുറുമ്പി. തംബുരു എന്ന് വിളിക്കുന്നുണ്ടെങ്കിലും കുട്ടി താരത്തിന്റെ യഥാർത്ഥ പേര് സോനാ ജെലീന എന്നാണ്.വാനമ്പാടിയിലെ പദ്മിനിയുടെയും മോഹൻ കുമാറിന്റെയും മകളായിട്ടാണ് ണ് തംബുരു വാനമ്പാടിയിൽ എത്തിയത്. വാനമ്പാടിക്ക് ശേഷം മൗനരാഗത്തിൽ പാറു എന്ന കാന്താരി കുട്ടിയായിട്ടാണ് കുട്ടിത്താരത്തിന്റെ റീ എൻട്രി.വാനമ്പാടി കുടുംബത്തെ മിസ് ചെയ്യുന്നുവെന്നാണ് ഡാഡിയ്ക്കും മമ്മിക്കും ഒപ്പമുള്ള ചിത്രത്തിന് ഒപ്പം സോന കുറിച്ചത്.

തംബുരുവിന്റെ ഡാഡി ആയി വേഷം ഇട്ടത് മോഹൻ കുമാറും, മമ്മി ആയി എത്തിയത് സുചിത്ര നായരും ആയിരുന്നു. പരമ്പരയിൽ ഇരുവരും ആണ് അച്ഛനും അമ്മയും എങ്കിലും കോവളം സ്വദേശികളായ പ്രസന്ന – സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സോന.നാലര വയസ്സുമുതലാണ് ഈ പെൺകുട്ടി അഭിനയമേഖലയിലേക്ക് കടന്നുവരുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിൽ കുറെ സീനിയർ ആർട്ടിസ്റ്റുകളുടെ ഒപ്പം, ആശാ ശരത്തിന്റെ കൊച്ചു മകളായിട്ടാണ് താരം നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് മുതൽ ഇന്ന് വരെ സോന ടെലിവിഷൻ ആരാധകരുടെ പ്രിയപ്പെട്ട കുട്ടി താരമാണ്.

കുങ്കുമപ്പൂവ് കഴിഞ്ഞ ശേഷം ഒരു തമിഴ് പടത്തിൽ അഭിനയിക്കുകയും ചെയ്ത ഈ മിടുക്കി ഒരു മലയാള സിനിമയിലും അഭിനയിച്ചു. ഇപ്പോൾ കേരളക്കരയുടെ സ്വന്തം തംബുരുമോളാണ് സോന. ഇപ്പോൾ താരം വാനമ്പാടി പരമ്പരയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ചർച്ചകയാകുന്നത്, താരം പറയുന്നത് ഇങ്ങനെ. സീരിയലിനായി താൻ ഗ്ലിസറിൻ ഉപയോഗിച്ചിരുന്നില്ല. ഒറിജിനാലിറ്റി നിലനിർത്തുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. മമ്മിയുമായി സംസാരിക്കുന്ന തംബുരുവിന്റെ രംഗങ്ങളായിരുന്നു ഒടുവിലായി ചിത്രീകരിച്ചത്. ആ സമയത്ത് ഇമോഷണലായിരുന്നു.എല്ലാവരും സങ്കടത്തിലായിരുന്നു. ആ രംഗം കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചിരുന്നു. ഞാൻ കരയുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.എന്നാൽ റൂമിലെത്തിയതിന് ശേഷം ആരും കാണാതെ കരയുകയായിരുന്നു. മൂന്നര വർഷമായി താൻ ഈ കുടുംബത്തിനൊപ്പം ആയിരുന്നുവെന്നും സോണിയ പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!