ഉടായിപ്പുമായി ഇറങ്ങിയേക്കുവാ അല്ലെ, വരദയുടെ പുതിയ ചിത്രത്തിന് നേരെ ട്രോളുകൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഉടായിപ്പുമായി ഇറങ്ങിയേക്കുവാ അല്ലെ, വരദയുടെ പുതിയ ചിത്രത്തിന് നേരെ ട്രോളുകൾ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികൾ ആണ് ജിഷിനും വരദയും. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.   പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. അത് പോലെ തന്നെ വരദയും സോഷ്യൽ മീഡിയയിൽ വളരെ സജീവമായാണ്. തന്റെ വിശേഷങ്ങൾ എല്ലാം വരദ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മികച്ച സ്വീകാര്യതയാണ് ഇവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ അത്തരത്തിൽ വരദ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ഓക്കെ… റ്റാറ്റാ.. ബൈ ബൈ…. ‘ഞാന്‍ ഇപ്പോ എവിടേം പോകുന്നതല്ല… പഴയൊരു ചിത്രം പോസ്റ്റ് ചെയ്താണ് കേട്ടോ..’ എന്ന തലക്കെട്ട് നൽകിക്കൊണ്ട് എയർപോർട്ടിൽ നിൽക്കുന്ന ഒരു ചിത്രം ആണ് വരദ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇനി അത് തന്നെ എല്ലാവർക്കും പറ്റുകയുള്ളൂ, ഇപ്പോളത്തെ പിക്ചർ ആണേൽ ഫൈൻ അടക്കേണ്ടി vanene. നോ മാസ്ക്, ങ്ങ ഞാൻ വിചാരിച്ചു യാത്രയിലാണെന്, തുടങ്ങി നിരവധി കമെന്റുകൾ ആണ് വരദയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇത് പോലെ രസകരമായ ചിത്രങ്ങളും തലകെട്ടുകളുമായി വരദയുടെ ഭർത്താവ് ജിഷിനും എത്താറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും.

Join Our WhatsApp Group

Trending

To Top
Don`t copy text!