Home Film News കേരളത്തിന്റെ ആസ്ഥാന കൃഷ്ണനോടൊപ്പം; ചിത്രം പങ്കുവെച്ച് നടി വരദ

കേരളത്തിന്റെ ആസ്ഥാന കൃഷ്ണനോടൊപ്പം; ചിത്രം പങ്കുവെച്ച് നടി വരദ

സിനിമ-സീരിയൽ രംഗത്ത് കഴിഞ്ഞ കുറേ വർഷത്തോളമായി സജീവ സാന്നിധ്യമാണ് നടി വരദ. 2006 ൽ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ വെള്ളിത്തിരയിലേക്ക് എത്തിയത്.ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് വരദ ചെയ്തത്. സീരിയലിലും ശ്രദ്ധേയമായ വേഷങ്ങൾ വരദ ചെയ്തിട്ടുണ്ട്. അമല എന്ന സീരിയലിലൂടെയാണ് വരദ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായത്.

സ്‌നേഹക്കൂട്, ഹൃദയം സാക്ഷി, പ്രണയം, മാലാഖയുടെ മകൾ, ഇളയവൾ ഗായത്രി, പ്രശ്‌നം ഗുരുതരം, മൂടൽമഞ്ഞ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും വരദ അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് വരദസോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ വരദ. തന്‌റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. കൂടാതെ യൂട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ യാത്രകളുടെയും സീരിയലുകളുടെയും വീഡിയോ ഇവിടെ പങ്കുവെക്കാറുണ്ട് താരം.

ഇപ്പോഴിതാ വരദ തന്‌റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.സീരിയൽ താരം ശരത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. ‘കേരളത്തിന്റെ ആസ്ഥാന കൃഷ്ണനോടൊപ്പം’ എന്ന ക്യാപ്ഷനോടൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ മിറ്റിങ്ങിന് എത്തിയപ്പോഴുള്ള ചിത്രമാണ് വരദ പങ്കുവെച്ചിരിക്കുന്നത്.

 

Exit mobile version