‘വരാഹരൂപം’ കേസ്!!! ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കന്നഡ ചിത്രമായ ‘കാന്താര’യിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ‘വരാഹരൂപം’ എന്ന ഗാനം പകര്‍പ്പവകാശം ലംഘിച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നായിരുന്നു കേസ്. തൈക്കൂടം…

കന്നഡ ചിത്രമായ ‘കാന്താര’യിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട കേസില്‍
സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ‘വരാഹരൂപം’ എന്ന ഗാനം പകര്‍പ്പവകാശം ലംഘിച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നായിരുന്നു കേസ്. തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘വരാഹരൂപം’ എന്നായിരുന്നു പരാതി.

കേസില്‍ കാന്താരയുടെ നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഋഷഭ് ഷെട്ടി ഇന്ന് രാവിലെ ടൗണ്‍ സ്റ്റേഷനില്‍ ഹാജരായത്.
KANTARA-MOVIE
‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുത്തി ‘കാന്താര’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കേരള ഹൈക്കോടതി വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.

തിങ്കളാഴ്ചയും ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും. മാത്രമല്ല പൃഥ്വിരാജ് ഉള്‍പ്പടെ കേരളത്തിലെ വിതരണക്കാരും ചോദ്യം ചെയ്യലിന് ഹാജരാവും. തിങ്കളാഴ്ച ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും
ഡി.സി.പി. കെ.ഇ. ബൈജു അറിയിച്ചു.