ഒരു സ്ത്രീയോടും ഇങ്ങനൊരു ചോദ്യം ചോദിക്കാൻ പാടില്ല, മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് വരലക്ഷ്മി!

തെന്നിന്ത്യൻ ഭാഷയിൽ യുവാനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത്ത് കുമാർ. സൂപ്പർസ്റ്റാർ ശരത്ത് കുമാറിന്റെ മകൾ ആയത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനം അത്ര ബുദ്ധിമുട്ടേറിയതല്ലായിരുന്നു. എന്നാൽ തന്റേതായ കഴിവ് തെളിയിച്ചത്…

varalaxmi reaction in question

തെന്നിന്ത്യൻ ഭാഷയിൽ യുവാനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത്ത് കുമാർ. സൂപ്പർസ്റ്റാർ ശരത്ത് കുമാറിന്റെ മകൾ ആയത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനം അത്ര ബുദ്ധിമുട്ടേറിയതല്ലായിരുന്നു. എന്നാൽ തന്റേതായ കഴിവ് തെളിയിച്ചത് കൊണ്ടാണ് താരം സിനിമ മേഖലയിൽ വർഷങ്ങൾ ആയിട്ട് തന്നെ നിലനിൽക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയ താരം കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിലേക്ക് വന്നത്. നിരവധി മലയാളി ആരാധകരെയും സ്വന്തമാക്കാൻ താരത്തിന് ആ ഒറ്റ ചിത്രം ധാരാളം ആയിരുന്നു. ഇപ്പോൾ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിന് വരലക്ഷ്മി നൽകിയ ഉത്തരം ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയതാണ് വരലക്ഷ്മി ശരത്ത് കുമാർ. ചടങ്ങുകൾ എല്ലാം കഴിഞ്ഞതിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനായി താരം അൽപ്പം സമയം മാറ്റി വെയ്ക്കുകയും ചെയ്തു. പലരും പല ചോദ്യങ്ങളും ചോദിക്കുകയും അതിനെല്ലാം കൃത്യമായ മറുപടി വരലക്ഷ്മി പറയുകയും ചെയ്‌തും. ഇതിനിടയിൽ ആണ് ഒരു മാധ്യമ പ്രവർത്തകൻ എന്നാണു വരലക്ഷ്മിയുടെ വിവാഹം എന്ന് ചോദിച്ചത്. ഈ ചോദ്യം കേട്ട ഉടൻ വരലക്ഷ്മി പൊട്ടിത്തെറിക്കുകയായിരുന്നു. varalekshmi

വളരെ ദേക്ഷ്യത്തോടെയാണ് താരം ആ ചോദ്യത്തിനോട് പ്രതികരിച്ചത്. കല്യാണം എന്താ എന്തെങ്കിലും ബഹുമതിയാണോ എന്നായിരുന്നു വരലക്ഷ്മി മാധ്യമപ്രവര്ത്തകന് നൽകിയ മറുപടി. താരം മാസ്ക് ധരിച്ചിരുന്നുവെങ്കിലും താരത്തിന് ഉണ്ടായ നീരസം എത്രത്തോളം ഉണ്ടെന്നു ആ ചോദ്യത്തിനുള്ള മറുപടി കേൾക്കുമ്പോൾ തന്നെ മനസ്സിലാകും. ഇത് വളരെ വൃത്തികെട്ട ഒരു ചോദ്യം ആണെന്നും ഒരു സ്ത്രീയോടും ആരും ഇത്തരത്തിൽ ഉള്ള ഒരു ചോദ്യം ചോദിക്കാൻ പാടില്ലെന്നുമാണ് താരം പ്രതികരിച്ചത്.