തന്റെ മകനെ ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തി വരലക്ഷ്മി ശരത്ത് കുമാർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

തന്റെ മകനെ ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തി വരലക്ഷ്മി ശരത്ത് കുമാർ!

varalaxmi sarathkumar new post

തെന്നിന്ത്യൻ ഭാഷയിൽ യുവാനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത്ത് കുമാർ. സൂപ്പർസ്റ്റാർ ശരത്ത് കുമാറിന്റെ മകൾ ആയത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനം അത്ര ബുദ്ധിമുട്ടേറിയതല്ലായിരുന്നു. എന്നാൽ തന്റേതായ കഴിവ് തെളിയിച്ചത് കൊണ്ടാണ് താരം സിനിമ മേഖലയിൽ വർഷങ്ങൾ ആയിട്ട് തന്നെ നിലനിൽക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയ താരം കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിലേക്ക് വന്നത്. നിരവധി മലയാളി ആരാധകരെയും സ്വന്തമാക്കാൻ താരത്തിന് ആ ഒറ്റ ചിത്രം ധാരാളം ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ വരലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

തന്റെ മകനെ പരിചയപ്പെടുത്തുന്നു എന്ന തലക്കെട്ടോടെയാണ് വരലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തലക്കെട്ട് വായിച്ച ആരാധകർ ആദ്യം ഒന്ന് ഞെട്ടി. കാരണം വരലക്ഷ്മി ഇത് വരെ വിവാഹം കഴിച്ചിട്ടില്ല എന്നതാണ് അതിന്റെ കാരണം. എന്നാൽ വീഡിയോ കണ്ടപ്പോൾ ആണ് ആരാധകർക്ക് കാര്യം മനസ്സിലായത്. തന്റെ ഓമന വളർത്തുമൃഗത്തെ ആണ് വരലക്ഷ്മി വിഡിയോയിൽ കൂടി പ്രേഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. തന്റെ പുതിയ വാർത്തുനായയെ ആണ് വരലക്ഷ്മി വിഡിയോയിൽ കൂടി പരിചയപ്പെടുത്തിയിരിക്കുന്നത്. ഗുച്ചി വരലക്ഷ്മി എന്നാണു താരം തന്റെ നായകുട്ടിക്ക് പേര് ഇട്ടിരിക്കുന്നത്. ഗുച്ചി വരലക്ഷ്മി എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും താരം തുടങ്ങിയിട്ടുണ്ട്.varalekshmi

വളർത്ത് നായ്ക്കളോട് ഏറെ സ്നേഹമുള്ള താരമാണ് വരലക്ഷ്മി ശരത് കുമാർ എന്ന് ആരാധകർക്ക് നേരുത്തെ തന്നെ അറിയാം. കാരണം കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് താൻ ഓമനിച്ച് വളർത്തിയ വളർത്തുനായ മരണപെട്ടതിന്റെ തുടർന്ന് വികാര നിർഭരമായ കുറിപ്പുമായി വരലക്ഷ്മി എത്തിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!