വരനെ ആവശ്യമുണ്ട്’ റിവ്യൂ; ചിത്രത്തിന്റെ ആദ്യപ്രതികരണങ്ങള്‍ ! വീഡിയോ

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫേറര്‍ ഫിലിംസുമാണ് ചിത്രം…

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫേറര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്.

സുരേഷ് ഗോപിയും ശോഭനയും ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്നതും ഇരുവരും ഒന്നിച്ച്‌ എത്തുന്നു എന്നതുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ആകര്‍ഷണ ഘടകം. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി നായികയായി എത്തുന്ന മലയാള ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’ . ഉര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അല്‍ഫോന്‍സ് സംഗീതം; മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം.

മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്ബനിയില്‍ നിന്നും ആദ്യമായി തിയറ്ററുകളില്‍ എത്തുന്ന ചിത്രമാണ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം വന്ന പ്രതികരണങ്ങള്‍ അറിയാം.

വരനെ ആവശ്യമുണ്ട് 2020 ലെ ഫാമിലി ഹിറ്റ്‌ ലിസ്റ്റിൽ ഇടം പിടിച്ച ആദ്യ സിനിമ എന്നു വേണേൽ പറയാം. ഒരു പക്കാ ഫീൽ ഗുഡ് സിനിമ ആണ്, പടത്തിനെ കുറിച് സ്പോയിലേർസ് തരാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഇടവേളക്കു ശേഷം സിനിമയിലേക്കു വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ശോഭന ചേച്ചിയും സുരേഷേട്ടനും. ദുല്ഖറും കല്യാണി പ്രിയദർശനും അവരുടെ ഭാഗം സൂപ്പർ ആയിട്ടു ചെയ്തു കല്യാണിക് കിട്ടാവുന്നതിൽ ഏറ്റവും ബെസ്റ്റ് ടീം ആണ് തുടക്കത്തിൽ തന്നെ കിട്ടിയത് അത് വലിയ ഒരു ഭാഗ്യം ആണെന് വേണം കരുതാൻ.

സത്യത്തേട്ടന്റെ പടത്തിലെ സ്ഥിരം സാനിധ്യം ആയ ലളിത ചേച്ചിയും തകർത്തു പടത്തിൽ,, ചെറിയ റോൾ ആണെങ്കിലും ലാലു അലെക്സും പ്വോളിച്ചു ഫീൽ ഗുഡ് സിനിമകളുടെ തമ്പുരാൻ ആയ അച്ഛന്റെ വില കാത്തു അനുപ് സത്യൻ അന്തിക്കാട്. ഫസ്റ്റ് ഹാൾഫിൽ മനസ് തുറന്നു ചിരിക്കാൻ ഇഷ്ടം പോലെ വകുപ്പ് ഉണ്ട് സിനിമയിൽ, സെക്കന്റ്‌ ഹാൾഫിൽ ചെറിയ ലെഗ്ഗിങ്‌ ഉണ്ടെങ്കിലും വലിയ കുഴപ്പം ഇല്ലാതെ, ഒട്ടും ബോർ അടുപ്പിക്കാതെ വളരെ നന്നായി എടുത്തിട്ടുണ്ട്… മലയാളി തനിമയുള്ള പാട്ടുകളും പടത്തിന്റെ ഹൈലൈറ് ആണ്.