‘സിനിമ കണ്ടോണ്ടിരുന്നപ്പോൾ കരഞ്ഞ് പോകാതിരിക്കാൻ പരമാവധി ശ്രമിച്ചു’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ കണ്ടോണ്ടിരുന്നപ്പോള്‍ കരഞ്ഞ് പോകാതിരിക്കാന്‍ പരമാവധി ശ്രമിച്ചു പക്ഷേ എപ്പോളോ പരാജയപെട്ടു പിന്നെ കൂടെ സിനിമ കാണുന്നവര്‍ ഞാന്‍ കരയുന്നത് കാണാതിരിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു ഞാന്‍ നോക്കുമ്പോള്‍ അവരും അതേ ശ്രമത്തില്‍ ആയിരുന്നു എന്ന് തോന്നിയെന്നാണ് വര്‍ഗീസ് ബേബി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സംവിധായകന്റെ രണ്ടാമത്തെ സിനിമ കൂടി കണ്ട് കഴിഞ്ഞതോടെ ആ ടൈറ്റിലിനോടുള്ള വിശ്വാസം കൂടി… പ്രേക്ഷകരുടെ നിലവാരം പരീക്ഷിക്കാന്‍ നില്‍ക്കാതെ പ്രേക്ഷകരുടെ നിലവാരം മനസിലാക്കി സിനിമ(ജീവിതങ്ങള്‍ പകര്‍ത്താന്‍) ചെയ്യാന്‍ ഈ സംവിധായകന് കഴിയുന്നുണ്ട് അല്ലെങ്കില്‍ അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്നുണ്ട്… തന്റെ പരിശ്രമങ്ങള്‍ക്ക് ബെറ്റര്‍ റിസള്‍ട്ട് കിട്ടാന്‍ വേണ്ടി മികച്ച ഒരു ടീമിനെ തന്നെ കൂടെ നിര്‍ത്താറുണ്ട് എന്നാണ് തോന്നുന്നത് അത് ടെക്‌നിക്കല്‍ വശങ്ങളിലായാലും, അഭിനേതാക്കളുടെ കാര്യത്തില്‍ ആയാലും…എന്തായാലും അത് സിനിമക്കും പ്രേക്ഷകര്‍ക്കും ഗുണകരം ആകുന്നു എന്നതില്‍ സംശയമില്ല…

സിനിമ കണ്ടോണ്ടിരുന്നപ്പോള്‍ കരഞ്ഞ് പോകാതിരിക്കാന്‍ പരമാവധി ശ്രമിച്ചു പക്ഷേ എപ്പോളോ പരാജയപെട്ടു പിന്നെ കൂടെ സിനിമ കാണുന്നവര്‍ ഞാന്‍ കരയുന്നത് കാണാതിരിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു ഞാന്‍ നോക്കുമ്പോള്‍ അവരും അതേ ശ്രമത്തില്‍ ആയിരുന്നു എന്ന് തോന്നി…സിനിമയിലെ തന്നെ സംഭാഷണം കടമെടുത്താല്‍ മനസ് കൊണ്ട് സിനിമ കാണാന്‍ കഴിഞ്ഞതിന്റെ ആകും… പ്രിയപെട്ട സംവിധായകന് നന്ദിയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.