പൊങ്കലിന് അജിത്തും വിജയ്‌യും നേര്‍ക്കുനേര്‍!! ആരാധകരുടെ ആശങ്ക തീര്‍ത്ത് ഉദയ്‌നിധി സ്റ്റാലിന്‍!

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമിതാ ഒരു താരപോരാട്ടത്തിന് പൊങ്കല്‍ ദിനത്തില്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാറുകളായ അജിത്തിന്റേയും വിജയ് യുടേയും സിനിമകള്‍ ഒരേ സമയത്ത് റിലീസിന് എത്തുകയാണ്. ഈ വാര്‍ത്ത…

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമിതാ ഒരു താരപോരാട്ടത്തിന് പൊങ്കല്‍ ദിനത്തില്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാറുകളായ അജിത്തിന്റേയും വിജയ് യുടേയും സിനിമകള്‍ ഒരേ സമയത്ത് റിലീസിന് എത്തുകയാണ്. ഈ വാര്‍ത്ത ആവേശമാകുന്നതോടൊപ്പം ഒരുപാട് ആശങ്കകളും ആരാധകരില്‍ നിലനില്‍ക്കുന്നുണ്ട്.. വിജയ് യുടെ വരിസിനും അജിത്തിന്റെ തുനിവിനും ഒരുപോലെ തീയറ്റര്‍ കൗണ്ട് ലഭിക്കുമോ..

ഫസ്റ്റ് ഡേ കളക്ഷനില്‍ ആര് മുന്നില്‍ എത്തും എന്നിവയെല്ലാം അതില്‍പ്പെടുന്നു. ഇപ്പോഴിതാ ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. ഉദയ്‌നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ‘തുനിവ്’ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ‘വരിശ്’ സിനിമകള്‍ അവതരിപ്പിക്കുന്നത്.. രണ്ട് ചിത്രങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ ഒരേ സ്‌ക്രീന്‍ കൗണ്ടായിരിക്കും എന്നതാണ് പുതിയ വാര്‍ത്ത. ഈ വിവരമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ആവേശമായിരിക്കുന്നത്. നേരത്തെ അജിത് – വിജയ് സിനിമകള്‍ ഒന്നിച്ചെത്തുന്ന പശ്ചാത്തലത്തില്‍ സ്‌ക്രീനുകളുടെ എണ്ണത്തിലെ ഏറ്റക്കുറവുകളെക്കുറിച്ച് ആരാധകര്‍ക്ക് വലിയ രീതിയിലുള്ള ആശങ്ക ഉണ്ടായിരുന്നു..

എന്നാല്‍ വരിസിനും തുനിവിനും ഒരേപോലെ സ്‌ക്രീനുകള്‍ പങ്കിടുമെന്ന് ഉദയനിധി സ്റ്റാലിന്‍ ഉറപ്പ് പറഞ്ഞതോടെ ആരാധകര്‍ വലിയ സന്തോഷത്തിലാണ്. ‘വാലിമൈ എന്ന സിനിമയ്ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം, വംശി പൈഡിപ്പള്ളിയാണ് വിജയ് ചിത്രം വരിസ് ഒരുക്കിയിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വരിസ് എന്നാണ് വിവരം. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായി എത്തുന്നത്. പ്രഖ്യാപനം മുതല്‍ രണ്ട് ചിത്രങ്ങളേയും കുറിച്ച് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ചിത്രങ്ങളുടെ റിലീസ് ദിനത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.