വിജയ്‌യുടെ ‘വരിശി’ന്റെ ഓഡിയോ റൈറ്റ്‌സ് ടി സീരീസ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

വിജയ് ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്ന സിനിമയാണ് ‘വരിശ്’. വംശി പൈഡിപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന നായികയാകുന്നവ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിരിക്കുകയാണ്. വരിശിന്റെ ഓഡിയോ റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക്…

വിജയ് ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്ന സിനിമയാണ് ‘വരിശ്’. വംശി പൈഡിപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന നായികയാകുന്നവ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിരിക്കുകയാണ്. വരിശിന്റെ ഓഡിയോ റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ ടി സീരീസ്.

എസ് തമൻ സംഗീത സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് ഒരു ഗാനം ആലപിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. നേരത്തെ
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ റക്കോർഡ് തുകയ്ക്ക് വരിശിന്റെ തമിഴ്നാട് തിയറ്റർ റൈറ്റ്സ് സ്വന്താമാക്കിയിരുന്നു.ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപ്പള്ളി തെലുങ്കിലും തമിഴിലും ഒരേ സമയം ഒരുക്കുന്ന ചിത്രാണ് വരിശ്.

അടുത്ത വർഷം പൊങ്കൽ റിലീസായിട്ടായിരിക്കും വരിശ് തിയറ്ററുകളിൽ എത്തുക.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് കാർത്തിക് പളനിയാണ്. ചിത്രസംയോജനം നിർവഹിക്കുന്നത് പ്രവീൺ കെ എൽ ആണ്്. പ്രകാശ് രാജ്, പ്രഭു, ശരത് കുമാർ,ശ്യാം,,ശ്രീകാന്ത്,ജയസുധ, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വാരിശ് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷുമാണ് ചിത്രം നിർമിക്കുന്നത്