വാരിശിന്റെ ക്ലൈമാക്‌സ് ചിത്രീകരണം അടുത്തയാഴ്ച ; ചിത്രം അവസാനഘട്ടത്തിലേക്ക്!!

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിജയ് വാരിശ്. സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന് ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സിനിമയുടെ പുതിയ അപ്‌ഡേറ്റ് എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിജയ് വാരിശ്. സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന് ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സിനിമയുടെ പുതിയ അപ്‌ഡേറ്റ് എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.


വിജയ് വാരിസുവിന്റെ ഷൂട്ടിംഗ് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.അടുത്ത ആഴ്ച സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിലേക്ക് എത്തുമെന്നും.ക്ലൈമാക്‌സ് ചിത്രീകരിക്കാൻ ഹൈദരാബാദിൽ പ്രത്യേക സെറ്റ് ഒരുക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2023 പൊങ്കൽ റിലീസായി ചിത്രം ജനുവരി 12നെത്തും.വാരിശിന്റെ ദീപാവലി സ്പെഷ്യൽ പോസ്റ്ററിൽ ദി ബോസ് റിട്ടേൺസ് എന്ന ടാഗലൈനോടെയാണ് വാരിസിന്റെ പോസ്റ്റർ പുറത്ത് വിട്ടത്.

ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രൻ എന്നാണ് കഥാപാത്രത്തിന്റ പേരെന്നുമുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു.പ്രഭു, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, ജയ സുധ,സംഗീത, സംയുക്ത, ഷാം ബാബു,യോഗി, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ .ശ്രീ വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് വാരിശ് നിർമിക്കുന്നത്.സിനിമയിലെ ഒരു ഗാനം ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്