ദളപതി വിജയ് യുടെ അടുത്ത സിനിമയ്ക്കായി ആരാധകര്‍ വളരെ ആവേശത്തോടുകൂടിയാണ് കാത്തിരിക്കുന്നത്. വരിശ് എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഇനി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വിവരങ്ങളും ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കുന്നത്.
ചിത്രത്തില്‍ വിജയ്യുടെ മാസ് നൃത്ത രംഗമുണ്ടാകുമെന്നും അത് തിയേറ്ററുകളില്‍ ആഘോഷം തീര്‍ക്കുമെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞത്. ‘ദളപതി ഫാന്‍സ് എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ എന്ന് കുറിച്ചാണ് അദ്ദേഹം ട്വിറ്ററില്‍ സിനിമയെ കുറിച്ചുള്ള ഈ വിവരം പങ്കുവെച്ചത്. ഈ ട്വീറ്റ് ഡാന്‍സ് മാസ്റ്റര്‍ പുറത്ത് വിട്ടതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. വിജയ് സിനിമകളില്‍ നൃത്തത്തിന് വലിയ പ്രാധാന്യമുണ്ടാകാറുണ്ട്. ഇത്തവണയും അതില്‍ മാറ്റം ഇല്ലെന്ന് മാത്രമല്ല..
കുറച്ച് അധികം മാസ്സ് സ്റ്റെപ്പുകളും പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. ‘ദളപതി ഫാന്‍സ് എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളു. വിജയ്യുടെ മാസ് ലെവല്‍ ഡാന്‍സ് കാണാന്‍ തയ്യാറായിരിക്കുക. ആരും തിയേറ്ററില്‍ വെറുതെ ഇരുന്ന് ആ ഡാന്‍സ് കാണില്ല’.. എന്നാണ് ജാനി മാസ്റ്റര്‍ ട്വീറ്റ് ചെയ്തത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് വരിശ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.
സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ്, രശ്മിക എന്നിവര്‍ക്ക് പുറമെ, പ്രഭു, ജയസുധ, ശരത്കുമാര് തുടങ്ങി ആരാധകരുടെ മറ്റ് പ്രിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
#ThalapathyVijay Sir fans, mark my words ✨️
Get ready to witness the MAAAAAAAAAASSSSSSSSS level dance from @actorvijay garu 🔥 No one’s going to just sit and watch it in theatres… It’ll be 💥💥💥💥💥#Varisu @directorvamshi @MusicThaman @SVC_official pic.twitter.com/KS6vZITLqN
— Jani Master (@AlwaysJani) October 14, 2022