ആ രംഗങ്ങള്‍ ആരും ഷെയര്‍ ചെയ്യരുത്..! അഭ്യര്‍ത്ഥനയുമായി വിജയ് ചിത്രത്തിന്റെ നിര്‍മ്മാതാവ്!

ദളപതി വിജയ് യുടെ ഏറ്റവും പുതിയതായി ഒരുങ്ങുന്ന ചിത്രം വരിശിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. എന്നാല്‍ കഴിഞ്ഞ രണ്ടില്‍ അധികം തവണയായി സിനിമയുടെ ചിത്രീകരണ രംഗങ്ങള്‍ ലൊക്കേഷനില്‍ വെച്ച്…

ദളപതി വിജയ് യുടെ ഏറ്റവും പുതിയതായി ഒരുങ്ങുന്ന ചിത്രം വരിശിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. എന്നാല്‍ കഴിഞ്ഞ രണ്ടില്‍ അധികം തവണയായി സിനിമയുടെ ചിത്രീകരണ രംഗങ്ങള്‍ ലൊക്കേഷനില്‍ വെച്ച് ലീക്കായ സംഭവം ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ഇപ്പോഴിതാ ലീക്കായ രംഗങ്ങളെ കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞ കാര്യമാണ് ആരാധകരും വളരെ ഗൗരവത്തോടെ എടുത്തിരിക്കുന്നത്. ലീക്കായ രംഗങ്ങള്‍ ആരും ഷെയര്‍ ചെയ്യരുത് എന്ന് സിനിമയുടെ നിര്‍മ്മാതാവ് ദില്‍ രാജു.

എല്ലാവരോടുമുള്ള ഒരു അഭ്യര്‍ത്ഥന ആയാണ് അദ്ദേഹം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആരാധകര്‍ വളരെ ആവേശത്തോടും പ്രതീക്ഷയോടും കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വരിശ്. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ സുപ്രധാന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു.. പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇതിനോടം തന്നെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ആശുപത്രിയിലെ സുപ്രധാന രംഗങ്ങളായിരുന്നു ലീക്കായത്. വീഡിയോയില്‍ വിജയ്, പ്രഭു എന്നിവരെ എല്ലാം കാണാനും സാധിക്കുമായിരുന്നു.

പിന്നീട് വിജയ്, രശ്മിക എന്നിവരുടെ റൊമാന്റിക് സീന്‍ ലീക്കായ വാര്‍ത്തയും പുറത്ത് വന്നിരുന്നു. വരിശ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ലീക്കായ രംഗങ്ങള്‍ നിങ്ങളുടെ കൈകളില്‍ എത്തിയാലും അത് വീണ്ടും മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാതിരിക്കൂ.. ഇത് വരിശ് സിനിമയുടെ ടീമിന്റെ ഒരു അഭ്യര്‍ത്ഥന ആണെന്നും നിര്‍മ്മാതാവ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മുന്‍പും ഷൂട്ടിംഗ് രംഗങ്ങള്‍ ലീക്കായ സമയത്ത്, ലൊക്കേഷന്‍ വീണ്ടും മാറ്റും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത്

വന്നിരുന്നു. വീണ്ടും സമാന സംഭവം നടന്നത് വിജയ് ഫാന്‍സിലും ആശങ്ക ഉണ്ടാക്കിയിരുന്നു.. ബീസ്റ്റ് തീര്‍ത്ത ചീത്തപ്പേര് വരിശിലൂടെ നേടിയെടുക്കും എന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്. ആ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ വിജയ് എന്ന നടനെ സിനിമയില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ നെല്‍സണ്‍ ദിലീപ് കുമാറിന് നേരെ വന്നിരുന്നു.