ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത!! ‘വാരിസ്’ ഒടിടി തിയ്യതിയെത്തി

ആരാധകര്‍ കാത്തിരുന്ന സന്തോഷവാര്‍ത്തയെത്തി, വിജയ് ചിത്രം ‘വാരിസ്’ ഒടിടിയിലേക്ക് എത്തുന്നു. വംശി പൈഡിപ്പള്ളിയുടെ വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വാരിസ്. പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ്…

ആരാധകര്‍ കാത്തിരുന്ന സന്തോഷവാര്‍ത്തയെത്തി, വിജയ് ചിത്രം ‘വാരിസ്’ ഒടിടിയിലേക്ക് എത്തുന്നു. വംശി പൈഡിപ്പള്ളിയുടെ വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വാരിസ്. പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്.

ബോക്‌സ് ഓഫീസില്‍ ഇതിനകം 300 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് വാരിസ് ഇതുവരെ നേടിയത് 194 കോടി രൂപയും 103 കോടി രൂപ വിദേശത്ത് നിന്നും നേടിയിരിക്കുകയാണ്. അജിത്തിന്റെ തുനിവിനോട് മത്സരിച്ചാണ് വാരിസ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് വിജയ്‌യുടെയും അജിത്തിന്റെയും ചിത്രം ഒന്നിച്ച് തിയേറ്ററുകളില്‍ എത്തിയത്.

എന്നാല്‍ വിജയ് നായകനായ ഹിറ്റ് ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 22ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം സ്ട്രീമിംഗ് തുടങ്ങും.വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും വാരിസില്‍ പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

സണ്‍ ടീവിയാണ് വാരിസിന്റെ സംരക്ഷണ അവകാശം നേടിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി രചനയും സംവിധാനവും നിര്‍വഹിച്ചത്. വാരിസിന്റെ നിര്‍മാണം ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് നിര്‍വഹിച്ചിരിക്കുന്നത്.