വാവ സുരേഷിന് എന്നും പ്രിയം തന്റെ അതിഥികളായ പാമ്പുകളോട് തന്നെയായിരുന്നു. രാത്രിയും പകലുമെന്നില്ലാതെ പാമ്പുകളെ തേടിയുള്ള യാത്രയില്‍ അദ്ദേഹത്തിന് ദാമ്പത്യ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. മരണത്തെ മുഖാമുഖം കണ്ട് ജീവിത്തിലേക്ക് തിരിച്ചു വന്ന വാവ സുരേഷ് ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ വെച്ച് തന്റെ വിവാഹബന്ധം തകരാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്…
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…ഞാന്‍ പതിമൂന്ന് വര്‍ഷം മുമ്പ് കല്ല്യാണം കഴിച്ചതാണ്. പക്ഷേ, പിന്നീട് ഭാര്യയുമായി സംസാരിക്കാനോ ഉള്‍കൊള്ളാനോ കഴിഞ്ഞില്ല. പാമ്പുകളുമായുള്ളതാണ് എന്റെ ജീവിതം. എപ്പോഴും യാത്രയാണ്. രാത്രിയും പകലും എന്നില്ലാതെയുള്ള യാത്രകള്‍. എന്നിട്ടും അവര്‍ ആവശ്യപ്പെട്ടതല്ല, ഞാനായിട്ട് ഒഴിഞ്ഞതാണ്. ദാമ്പത്യം വേണ്ട എന്ന് വച്ചതിന് മറ്റാരെയും കുറ്റപ്പെടുത്തില്ല, അത് എന്റെ തീരുമാനമാണ്.
എന്റെ തീരുമാനങ്ങള്‍ക്ക് അപ്പുറം ജീവിക്കാന്‍ കഴിയാത്ത ആളാണ് ഞാന്‍. അതുകൊണ്ട് ആ ബന്ധം ഒഴിവാക്കി വാവ സുരേഷ് പറഞ്ഞു. അതേസമയം, സ്‌കൂള്‍ കാലത്ത് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വാവ സുരേഷ് തുറന്ന് പറയുന്നുണ്ട്.
ആ പെണ്‍കുട്ടിയ്ക്ക് ദിവസവും റോസാപ്പൂ നല്‍കുമായിരുന്നു വാവ. എന്നാല്‍ പിന്നീട് അവര്‍ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോള്‍ ഭര്‍ത്താവും കുട്ടിയുമൊക്കെയായി ജീവിയ്ക്കുകയാണ്. രണ്ട് ദിവസം മുന്‍പ് കുടുംബത്തോടൊപ്പം എന്നെ കാണാന്‍ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത ഇതിഹാസ താരമാണ് രജനികാന്ത്. തലൈവയായുള്ള സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്നത് ഭാര്യ…
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…