വാവ സുരേഷിന് എതിരെ ക്യാമ്പയിന്‍..!! മരണം വരെ പാമ്പ് പിടിത്തം തുടരുമെന്ന് വാവ..!

കോട്ടയത്ത് വെച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ തനിക്കെതിരെ ഒരു ആസൂത്രിത ക്യാമ്പെയിന്‍ നടക്കുന്നുണ്ട് എന്നാണ് വാവ…

കോട്ടയത്ത് വെച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ തനിക്കെതിരെ ഒരു ആസൂത്രിത ക്യാമ്പെയിന്‍ നടക്കുന്നുണ്ട് എന്നാണ് വാവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് പറഞ്ഞിരിക്കുന്നത്. വാവയുടെ വാക്കുകളിലേക്ക്…എനിക്കെതിരെ ആസൂത്രിത ക്യാമ്പെയിന്‍ നടക്കുന്നുണ്ട്. എന്നാല്‍ മരണം വരെയും പാമ്പ് പിടിത്തം തുടരും.

ഒരാള്‍ക്ക് അപകടം പറ്റുമ്പോള്‍ കുറേ കഥകള്‍ ഇറക്കുകയാണ്. ഞാനാദ്യമായി പാമ്പുപിടിത്തത്തില്‍ വനംവകുപ്പിനു പരിശീലനം കൊടുക്കുന്നത് 2006ലാണ്. അന്നൊന്നും മറ്റു പാമ്പുപിടിത്തക്കാരെ താന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ ക്യാമ്പയിന്‍ നടക്കുകയാണ്. വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാമ്പുപിടിത്തക്കാരെ വച്ച് സുരേഷിനെ പാമ്പുപിടിക്കാന്‍ വിളിക്കരുതെന്ന ക്യാമ്പയിന്‍ നടത്തുകയാണ്.

ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ശാസ്ത്രീയമായി ഹൂക്ക് വച്ച് പാമ്പിനെ പിടികൂടുമ്പോള്‍ കടിയേറ്റ് കോഴിക്കോട്ടെ ആശുപത്രിയില്‍ രഹസ്യമായി ചികിത്സയില്‍ കഴിഞ്ഞ ആളുടെ വിവരം തനിക്കറിയാം. പാമ്പിനെ പിടികൂടി ചാക്കിലാക്കുമ്പോള്‍ കടിയേറ്റ വിവരവും അറിയാം. പാമ്പുപിടിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമോയെന്ന് ഇനി ആലോചിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വാവ സുരേഷ് ശാസ്ത്രീയമല്ല പാമ്പുകളെ പിടികൂടുന്നതെന്നും ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൈകൊണ്ട് പിടികൂടുകയാണു വേണ്ടതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥനയുടെ ഫലമായി തനിക്ക് പുനര്‍ജന്മം ലഭിച്ചെന്നാണ് വാവ പറയുന്നത്.