News

ഉത്രയുടെ മുറി സന്ദർശിച്ച ശേഷം വാവ സുരേഷ് വീട്ടുകാരോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ !!

uthra-murder

കേരളത്തെ നടുക്കിയ ഒരു കൊലപാതകം ആയിരുന്നു ഉത്രയുടേത്, നാടിനെ തന്നെ നടുക്കിയ ഒരു കൊലപാതകം, പാമ്പു കടിയേറ്റ് മരിച്ചതാകാം എന്ന് വിധിയെഴുതിയ ഉത്രയുടെ മരണത്തെ കൊലപാതകം ആണെന്ന് വീട്ടുകാരെ ബോധിപ്പിച്ചത് വാവ സുരേഷിനെ കഴിവ് കൊണ്ടാണ്,അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം ആണ് ഇത് പുറത്ത് കൊണ്ടുവന്നത്. എന്നാൽ ഇപ്പോഴും സൂരജിന്റെ വീട്ടുകാർ പറയുന്നത് ഇത് മകന് നേരെ ഉള്ള ആരോപണം ആണെന്നും പാമ്പ് ജനൽ വഴി വന്നു കയറിയത് ആണെന്നുമാണ്. ഒരിക്കലും അതിനുള്ള സാധ്യത ഇല്ല എന്നാണ് ഉത്രയുടെ വീട് സന്ദർശിച്ച വാവ സുരേഷ് വ്യകതമാക്കുന്നത്.

വാവ സുരേഷ് പറയുന്നത് ഇങ്ങനെ, സൂരജിന്റെ വീട്ടുകാർ പറയുന്നത് പോലെ മരത്തിലൂടെ പാമ്പ് മുറിക്കുള്ളിൽ കയറാനുള്ള സാധ്യതയില്ല. അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയിൽ കടക്കാനാകില്ല. വല്ല കമ്പോ മുളയോ കൊണ്ട് വെന്റിലേറ്റലൂടെ ഇട്ടതാണെങ്കിൽ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാൽ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ഒരിക്കലും ബോധപൂർവ്വം പാമ്പിനെ മുറിയിൽ കൊണ്ടുവരാതെ ആ മുറിയിൽ പാമ്പ് കയറില്ല.

ഇവിടുന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് 99% കടിക്കില്ല. ദേഹത്ത് വീഴുന്ന പാമ്പ് ആദ്യം എവിടേക്ക് എങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താൽ മാത്രമേ ദേഹത്ത് വീഴുന്ന സമയത്ത് കടിക്കൂ. ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയിൽ സാധാരഗതിയിൽ പാമ്പ് കൊത്താറില്ല. മരിക്കാൻ വേണ്ടി മനപൂർവ്വം കടിപ്പിച്ചതാണ് നെറ്റിയിൽ. മൂർഖനോ അണലിയോ കടിച്ചാൽ സ്വബോധമുള്ള ഒരു വ്യക്തിക്ക് നന്നായി വേദനിക്കും. മൂർഖന്റെ കടിയേക്കാൾ അണലിയുടെ കടിയാണ് വേദന.

ആദ്യതവണ ഉത്രയെ പാമ്പ് കടിച്ചപ്പോൾ തന്നെ ഞാൻ എന്റെ സംശയം പലരോടും പറഞ്ഞിരുന്നതാണ്. കാരണം ആ ഭാഗങ്ങളിൽ അണലി വളരെ കുറവാണ്. അതുപോലെ തന്നെ വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂർവ്വമാണ്. പറമ്പില്‍വെച്ചാണ് മിക്കവർക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. ഉത്രയെ കടിച്ചത് അണലിക്കുഞ്ഞല്ല, വലിയ ഒന്നാണ്. സാധാരണഗതിയിൽ വലിയ അണലി കടിച്ചാൽ ഏഴുമണിക്കൂർ ജീവിച്ചിരിക്കില്ല. സ്വാഭാവികമായി മുറ്റത്തേക്ക് ഇഴഞ്ഞെത്തി കടിച്ചതാണെങ്കിൽ എങ്ങനെ ഇത്രയും നേരം ജീവിച്ചിരിക്കും എന്നുള്ളതും സംശയമുണർത്തി.

സൂരജ് അണലി വാങ്ങിയത് പാമ്പുപിടുത്തക്കാരനിൽ നിന്നാണ്. അയാളുടെ വിഡിയോകളിൽ പാമ്പിന്റെ വായിൽ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നതൊക്കെയുണ്ട്. സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുൻപ് അയാൾ ചിലപ്പോൾ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണും. അങ്ങനെയാണെങ്കിൽ പുതിയതായി വിഷമുണ്ടായി വരാൻ സമയമെടുക്കും.

ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഏഴുമണിക്കൂർ ജീവിച്ചത്. എന്നാലും ചികിത്സ കൂടിയേ തീരൂ. ഇത്രമാത്രം വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് ഡോക്ടർമാർക്ക് പറയാൻ സാധിക്കും. ഒരു അണലിക്കുഞ്ഞിന്റെ കടിയേറ്റിട്ട് പതിനഞ്ച് ദിവസമാണ് ഞാൻ ചികിത്സയിൽ കഴിഞ്ഞത്. ഈ ആദ്യശ്രമം വിജയിച്ചിരുന്നെങ്കിൽ ഉത്ര മാത്രമായിരിക്കില്ല സൂരജിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. സ്വത്താണ് ഉദ്ദേശമെങ്കിൽ ഉത്രയുടെ വീട്ടുകാരെയും ഇതേ രീതിയിൽ തന്നെ കൊല്ലുമായിരുന്നു. പാമ്പ് കടിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ ആരും സംശയിക്കില്ലല്ലോ. മരണത്തിൽ അസ്വഭാവികത തോന്നിയതുകൊണ്ട് എന്റെ സംശയം ഞാൻ ഉത്രയുടെ ഒരു ബന്ധുവിനെ അറിയിച്ചിരുന്നു. അവരാണ് വീട്ടുകാരോട് വിവരം പറയുന്നതും കേസ് ഫയൽ ചെയ്യാൻ നിർബന്ധിച്ചത്- വാവ സുരേഷ് പറഞ്ഞു.

Trending

To Top
Don`t copy text!