ശ്രീകുട്ടിയെ കാണാൻ എത്തി വാവ സുരേഷ്, സന്തോഷം പങ്കുവെച്ച് വാവ

മരണത്തിന്റെ വക്കത്ത് നിന്നും രക്ഷപെട്ട ഒരുപാട് ആളുകൾ ഉണ്ട്, ദൈവത്തിന്റെ അനുഗ്രഹം  ഇവർക്ക് ഏറെയാണ്, ഡോക്ടർ പോലും മരിച്ചു എന്ന് വിധിയെഴുതിയ നിരവധി പേരാണ് തങ്ങളുടെ ജീവനും കൊണ്ട് രക്ഷപെട്ടിട്ടുള്ളത്, അങ്ങനെയുള്ള ജീവിതങ്ങൾ ഒരുപാട്…

മരണത്തിന്റെ വക്കത്ത് നിന്നും രക്ഷപെട്ട ഒരുപാട് ആളുകൾ ഉണ്ട്, ദൈവത്തിന്റെ അനുഗ്രഹം  ഇവർക്ക് ഏറെയാണ്, ഡോക്ടർ പോലും മരിച്ചു എന്ന് വിധിയെഴുതിയ നിരവധി പേരാണ് തങ്ങളുടെ ജീവനും കൊണ്ട് രക്ഷപെട്ടിട്ടുള്ളത്, അങ്ങനെയുള്ള ജീവിതങ്ങൾ ഒരുപാട് ഉണ്ട്, ഇവർ മറ്റുള്ളവർക്ക് ഒരു പ്രചോദനം കൂടിയാണ്, ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് വാവ സുരേഷ്, അപകട നിളയും ആശങ്കയും തരണം ചെയ്തു ജീവിതത്തിലേക്ക് തിരികെ എത്തിയ ശ്രീക്കുട്ടി എന്ന പെൺകുട്ടിയെ ആണ് വാവ സുരേഷ് എല്ലാവര്ക്കും പരിചയപ്പെടുത്തുന്നത്.

പന്ത്രണ്ടു പ്രാവിശ്യം പാമ്പുകടി ഏറ്റ് മരണത്തെ തരണം ചെയ്ത ആളാണ് ശ്രീക്കുട്ടി, ശ്രീകുട്ടിയെ കാണാൻ കഴിഞ്ഞ സന്തോഷമാണ് വാവ അറിയിക്കുന്നത്, ഒപ്പം ശ്രീകുട്ടിക്കൊപ്പമുള്ള ചിത്രവും വാവ സുരേഷ് പങ്കുവെച്ചിട്ടുണ്ട്. വാവ സുരേഷിന്റെ പോസ്റ്റ് ഇങ്ങനെ, നമസ്കാരംഇന്ന്13 9 2021 അങ്ങനെ എൻ്റെ ജീവിതത്തിഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു

ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റ് 3 അണലിയുടെയും 4 മൂർഖൻപാമ്പിൻ്റെയും 5പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു എൻ്റെഎല്ലാ പ്രിയ സുഹൃത്തുക്കൾക്കുംശുഭദിനം നേരുന്നു വാവ സുരേഷ്