‘ഒരു മെക്‌സിക്കന്‍ അപാരത’യില്‍ മുദ്രാവാക്യം വിളിക്കാമെങ്കില്‍ ‘മാളികപ്പുറത്തില്‍’ ശരണവും വിളിക്കാം

‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബ് വ്‌ളോഗറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി സംവിധായകന്‍ വിസി അഭിലാഷ്. തന്റെ അമ്മയേയും അച്ഛനേയും അസഭ്യം പറയുന്നത് അംഗീകരിക്കാന്‍ എനിക്ക് കഴിയില്ലെന്നും, മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത്…

‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബ് വ്‌ളോഗറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി സംവിധായകന്‍ വിസി അഭിലാഷ്. തന്റെ അമ്മയേയും അച്ഛനേയും അസഭ്യം പറയുന്നത് അംഗീകരിക്കാന്‍ എനിക്ക് കഴിയില്ലെന്നും, മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കില്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാമെന്നും ഉണ്ണി വിശദമാക്കിയിരുന്നു. തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പ് ചോദിച്ചിരുന്നു’ എന്നും ഉണ്ണി പറഞ്ഞിരുന്നു.

ഒരു സിനിമയ്ക്ക് പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോള്‍ തന്നെ യൂട്യൂബ് വീഡിയോ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവര്‍ക്ക് സൗജന്യമായി കിട്ടുന്നതല്ല എന്നും അഭിലാഷ് പറയുന്നു.

‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററിനുള്ളില്‍ മുദ്രാവാക്യം വിളിക്കാമെങ്കില്‍ മാളികപ്പുറം ഇറങ്ങുമ്പോള്‍ തിയേറ്ററിനുള്ളില്‍ ശരണം വിളിയും പ്രതീക്ഷിക്കണം എന്നും വിസി അഭിലാഷ് പറയുന്നുണ്ട്.

വ്‌ലോഗ്ഗര്‍മാര്‍ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങള്‍ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോള്‍ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവര്‍ക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനം/ നിരൂപണം നേരിടാനും നിങ്ങള്‍ക്കും മനസ്സുണ്ടാവണം.

മെക്‌സിക്കന്‍ അപാരത പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററിനുള്ളില്‍ മുദ്രാവാക്യം വിളിക്കാമെങ്കില്‍ മാളികപ്പുറം ഇറങ്ങുമ്പോള്‍ തിയേറ്ററിനുള്ളില്‍ ശരണം വിളിയും പ്രതീക്ഷിക്കണം. ഞാനെന്ന ചലച്ചിത്ര സംവിധായകന്‍ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമല്ല എന്റേത്. ഇത് പറയുന്നതിലൂടെ ഞാന്‍ ചിലപ്പോ വായുമാര്‍ഗ്ഗം സഞ്ചരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.

വ്‌ലോഗ്ഗര്‍മാര്‍ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങള്‍ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോള്‍ തന്നെ നിങ്ങളുടെ യൂടൂബ് വീഡിയോ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവര്‍ക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനം/ നിരൂപണം നേരിടാനും നിങ്ങള്‍ക്കും മനസ്സുണ്ടാവണം.

മെക്‌സിക്കന്‍ അപാരത പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററിനുള്ളില്‍ മുദ്രാവാക്യം വിളിക്കാമെങ്കില്‍ മാളികപ്പുറമിറം ഇറങ്ങുമ്പോള്‍ തിയേറ്ററിനുള്ളില്‍ ശരണം വിളിയും പ്രതീക്ഷിക്കണം. ഞാനെന്ന ചലച്ചിത്ര സംവിധായകന്‍ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമല്ല എന്റേത്. ഇത് പറയുന്നതിലൂടെ ഞാന്‍ ചിലപ്പോ വായുമാര്‍ഗ്ഗം സഞ്ചരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.