പണമോ സ്വാധീനമോ ആൾബലമോ ഉണ്ടായിരുന്നില്ല! V D സതീശനും ,കോൺഗ്രസ്സും അങ്കത്തിനിറങ്ങിയത് പൊരുതാൻ തന്നെ 

UDF  ഈ തെരെഞ്ഞെടുപ്പിൽ മത്സരിച്ചത് ഒരുപിടി പ്രതികൂല സാഹചര്യങ്ങളോടാണ്.കേന്ദ്ര സംസ്ഥാന ഭാരങ്ങൾ കൈയാളുന്ന BJP യും LDF ഉം തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഭരണ സംവിധാനങ്ങളെപ്പോലും ഉപയോഗിക്കുന്നതും കോൺഗ്രസ്സിനെ കുറച്ചൊന്നുമല്ല ബാധിച്ചത്. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതുപോലും UDF നെ ഏറെ വലച്ചിരുന്നു, പ്രതീഷിക്കാത്ത  തിരിച്ചടികളുണ്ടായെങ്കിലും UDF തന്നെയാണ് കേരളത്തിന്റെ മനസ്സിൽ എന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ ജനവിധി.

V D സതീശൻ എന്ന ഇലക്ഷൻ എഞ്ചിനീയറിങ് എക്സ്പെർട്ടിന്റെ  ബലത്തിലാണ് UDF ന്റെ കുതിപ്പ്. പണമോ സ്വാധീനമോ ആൾബലമോ ഉണ്ടായിരുന്നില്ല എങ്കിലും പൊരുതാനുറച്ചു തന്നെയാണ് V D സതീശനും കോൺഗ്രസ്സും അങ്കത്തിനിറങ്ങിയത്.വടകരയിലെയും തൃശൂരി ലെയും അപ്രതീക്ഷിത നീക്കങ്ങൾ ബിജെപി യെയും LDF നെയും ഒരുപോലെ ഞെട്ടിച്ചു. വടകരയിൽ ആ നീക്കം നൂറുമേനി കൊയ്‌തെങ്കിലും തൃശ്ശൂരിലെ നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും ഗ്രൂപ്പുകളിയുമെല്ലാമാണ് തിരിച്ചടിയായത്. തോറ്റാൽ ആ തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ ഞാനൊറ്റക്ക് ഏറ്റെടുക്കുന്നു എന്ന് പ്രഖ്യാപിച്ച V D സതീശൻ തന്നെയാണ് ഈ വിജയത്തിന്റെയും ക്യാപ്റ്റൻ.

കൂട്ടായ പ്രവർത്തനത്തിന്റെ വിജയം എന്നുപറഞ്ഞയാൾ ഒതുങ്ങി നിൽക്കുമെങ്കിലും തോൽവിയുടെ കയ്പുനീർ ഒറ്റയ്ക്ക് കുടിക്കാൻ തയ്യാറായ അയാളെ വിജയത്തിന്റെ മാധുര്യത്തിൽ എങ്ങനെ മാറ്റി നിർത്തും. കേരളത്തിന്റെ ക്യാപ്റ്റൻ V D സതീശൻ തന്നെയെന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്,രണ്ടു ചങ്കില്ലെങ്കിലും അയാളുടെ സ്ഥാനം കേരളത്തിന്റെ ചങ്കിനകത്താണ്