വേദയായി ഹൃത്വിക് റോഷന്‍; മേക്കിങ് വീഡിയോ പുറത്തുവിട്ടു

തെന്നിന്ത്യയൊട്ടുക്കും തരംഗമുണ്ടാക്കിയ ചിത്രമാണ് പുഷ്‌കര്‍- ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ. ഇതേ പേരില്‍ ഇവര്‍ തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നു എന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് വേഷത്തില്‍ സെയ്ഫ് അലി ഖാനും വിജയ് സേതുപതിയുടെ വേദ എന്ന വേഷത്തില്‍ ഹൃത്വിക് റോഷനുമാണ് എത്തുന്നത്. ഹൃത്വികിന്റെ കഥാപാത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ശേഖര്‍ സംഗീത സംവിധാനവും സാം സി എസ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എസ്. ശശികാന്ത്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്, ഫ്രൈഡേ ഫിലിം വര്‍ക്സ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Gargi