‘വെടിക്കെട്ട്’ തുടങ്ങി.. ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍..!

തിരക്കഥാകൃത്തുകളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാന രംഗത്തേക്ക് തുടക്കം കുറിയ്ക്കുന്ന ചിത്രം വെടിക്കെട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ബാദുഷാ സിനിമാസിന്റെ പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ്…

തിരക്കഥാകൃത്തുകളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാന രംഗത്തേക്ക് തുടക്കം കുറിയ്ക്കുന്ന ചിത്രം വെടിക്കെട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ബാദുഷാ സിനിമാസിന്റെ പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഒരേ ദിവസം കൊച്ചിയില്‍ വെച്ചാണ് നടന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് വെടിക്കെട്ട് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.

മാത്രമല്ല, ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ കൂടി അണിനിരക്കുന്ന സിനിമയാണ് വെടിക്കെട്ട്. കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടന്മാരാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും, അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണ് വെടിക്കെട്ട്.

Vishnu Unnikrishnan 1
Vishnu Unnikrishnan 1

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്, ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.

അമര്‍ അക്ബര്‍ അന്തോണി, വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു പഴയ ബോംബ് കഥ എന്നിവയാണ് ബിബിന്‍ ജോര്‍ജ് അഭിനേതാവായി ശ്രദ്ധ നേടിയ ചിത്രങ്ങള്‍ അതേസമയം, എന്റെ വീട് അപ്പൂന്റേം എന്ന സിനിമ വഴിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇതിനോടകം തന്നെ ഇരുപതില്‍ അധികം സിനിമകളില്‍ കഥാപാത്രങ്ങള്‍ ചെയ്ത ഇദ്ദേഹം പല സിനിമകളുടേയും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.