ബിബിൻ ജോർജ് രചിച്ച ‘വെടിക്കെട്ടി’ലെ ഡുംഡുംഡും ഗാനം പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് സംവിധാനം ചെയ്ത ‘വെടിക്കെട്ട്’ സിനിമയിലെ പുതിയ ഗാനം പുറത്ത്. ‘ഡും ഡും ഡും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോള് പുറത്തെത്തിയിരിക്കുന്നത്. ബിബിൻ ജോർജ് രചിച്ച ഗാനത്തിന്…

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് സംവിധാനം ചെയ്ത ‘വെടിക്കെട്ട്’ സിനിമയിലെ പുതിയ ഗാനം പുറത്ത്. ‘ഡും ഡും ഡും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോള് പുറത്തെത്തിയിരിക്കുന്നത്. ബിബിൻ ജോർജ് രചിച്ച ഗാനത്തിന് അർജുൻ വി അക്ഷയാണ് സംഗീതം നൽകിയത്.ഗാനം ആലപിച്ചിരിക്കുന്നത് അർജു വി അക്ഷയയും ടെസ ചാവറയും ചേർന്നാണ്.

ബിബിനും വിഷ്ണുവും തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വെടിക്കെട്ട്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് വെടിക്കെട്ടിലെ നായികമാർ. കൂടാതെ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പെൻ ആൻഡ് പേപ്പറിന്റെയും ബാദുഷാ സിനിമാസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സിനിമയുടെ സഹനിർമ്മാണം.