മലയാളത്തിന്റെ പ3ിയ താരമാണ് നടി വീണാ നായര്‍. ഏറെ ആരാധകരുള്ള താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവതാരമാണ് വീണ. വീഡിയോകളിലൂടെ താരം എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. വെക്കേഷന് ആഘോഷത്തിനിടയിലുള്ള ഡാന്‍സ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.
എന്റെ ചിരി കാക്കാന്‍ ഞാന്‍ മതി, ഹാപ്പി ലൈഫ്. നമ്മുടെ സന്തോഷം നമ്മുടെ കൈയ്യിലാണ്. അത് മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക. എപ്പോഴും സന്തോഷത്തോടെയിരിക്കുക. ജീവിതം ക്ഷണികമാണെന്നും പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. അതേസമയം, മോശം കമന്റുകളും നിറയുന്നുണ്ട്. അതിന് താരം തകര്‍പ്പന്‍ മറുപടിയും നല്‍കിയിട്ടുണ്ട.
ചേച്ചിക്ക് ചേരുന്ന ഡ്രസ് ഇട്ടൂടേയെന്നായിരുന്നു ഒരാളുടെ ചോദ്യം. ചേരുന്ന ഡ്രസ് ഒന്ന് വീട്ടിലേക്ക് അയച്ചേക്കൂയെന്നായിരുന്നു വീണയുടെ മറുപടി. ബുക്കിംഗ് കുറയുമെന്നായിരുന്നു വേറൊരു കമന്റ്, തന്റെ വീട്ടിലൊക്കെ ഡ്രസ് നോക്കിയാണോ ഇപ്പോള്‍ ബുക്കിംഗ് എന്നായിരുന്നു വീണ തിരിച്ച് ചോദിച്ചത്. പാന്റിനെക്കുറിച്ച് ചോദിച്ചവരോടും വീണ മറുപടി നല്‍കിയിട്ടുണ്ട്. ഉണങ്ങാന്‍ ഇട്ടേക്കുവാണെന്നായിരുന്നു വീണ മറുപടി നല്‍കിയത്.
താരത്തിനോട് അമിത സ്നേഹം പ്രകടിപ്പിച്ചുള്ള കമന്റുകളുമുണ്ടായിരുന്നു. നിങ്ങളെയൊക്കെ ഇഷ്ടമുള്ളത് കൊണ്ടാണ്, ഇങ്ങനെയുള്ള ഡ്രസില്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു, വീട്ടില്‍ ആരെങ്കിലും ഇതുപോലെയുള്ള ഡ്രസിട്ടാല് നമ്മള് പറയില്ലേ, അവരോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണെന്നാണ് ഒരാള്‍ കമന്റിട്ടത്.
അതിനും വീണ മറുപടി നല്‍കിയിട്ടുണ്ട്. ഈ ഡ്രസ് ഇട്ടത് കൊണ്ട് എന്നോടുള്ള ഇഷ്ടം പോവുകയാണെങ്കില്‍ പോയ്ക്കോട്ടെ എന്നാണ് വീണ മറുപടി കുറിച്ചത്.