‘മരക്കാര്‍’ സിനിമ തന്നത് പരിഹാസങ്ങള്‍ മാത്രം..!! പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല- വീണ നന്ദകുമാര്‍

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. മോഹന്‍ലാല്‍ നായകനായി എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും വീണ ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് തനിക്ക്…

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. മോഹന്‍ലാല്‍ നായകനായി എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും വീണ ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് തനിക്ക് ആ കഥാപാത്രത്തിലൂടെ നേടാനായത് പരിഹാസങ്ങള്‍ മാത്രമാണെന്ന് തുറന്ന് പറയുകയാണ് വീണ.

എന്നാല്‍ പരിഹാസങ്ങള്‍ തന്നെയോ തന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല എന്ന് കൂടി താരം കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞാന്‍ സിനിമകളില്‍ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ് മരക്കാറിലേത്. ആ സിനിമ ചെയ്തതില്‍ തനിക്ക് വിഷമം തോന്നിയിട്ടില്ല. പരിഹാസങ്ങള്‍ തന്നെയോ തന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല.

veena nandakumar photos

എന്റെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളോട് മത്സരിക്കാറില്ല. ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടര്‍ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും അണിയറപ്രവര്‍ത്തകര്‍ക്ക്. കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്. പേഴ്സണലി അത് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നാണ് നോക്കാറുള്ളത്.

നായികാ റോള്‍ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാത്ത ക്യാരക്ടേഴ്സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താല്‍ മാത്രമേ നമുക്ക് വളരാന്‍ പറ്റുകയുള്ളൂ എന്നാണ് വീണ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം എന്ന സിനിമയാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.