ഈ തിരഞ്ഞെടുപ്പില്‍ സുനന്ദയുടെ ലക്ഷ്യമെന്താണ്? വെള്ളരിപട്ടണത്തിന്റെ ക്യാരക്ടര്‍ റീല്‍

ഇതു തൃക്കാക്കരയല്ല, തിരഞ്ഞെടുപ്പ് ചൂടിലായ മറ്റൊരു സ്ഥലമാണ്. ചക്കരക്കുടം എന്നാണ് ആ നാടിന്റെ പേര്. അവിടത്തെ പ്രധാനസ്ഥാനാര്‍ഥികളിലൊരാളെ പരിചയപ്പെടുത്തി കൊണ്ടുള്ള വെള്ളരിപട്ടണത്തിന്റെ ക്യാരക്ടര്‍ റീല്‍ പുറത്ത്. മഞ്ജുവാര്യരുടെ കെ.പി.സുനന്ദ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോയാണ് പുറത്തു വന്നത്. മഞ്ജുവാരിയരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലഭിനയിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ ആദ്യ ക്യാരക്ടര്‍ റീലിലാണ് ചക്കരക്കുടത്തെയും കെ.പി.സുനന്ദയും പരിചയപ്പെടുത്തുന്നത്.

ഈ കഥാപാത്രത്തെക്കുറിച്ചുള്ള ലഘുവിവരണം ഉള്‍ക്കൊള്ളുന്നതാണ് വീഡിയോയില്‍. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.

അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോഷ്യേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

Previous articleസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി, മികച്ച നടന്‍മാര്‍ ബിജു മോനോന്‍, ജോജു ജോര്‍ജ്
Next articleമുഖത്ത് പുഞ്ചിരിയുമായി ജനിച്ചു, എല്ലാവര്‍ക്കും പ്രചോദനമായി കുഞ്ഞ് ഐല