ഇന്ദിരാഗാന്ധിയായി മഞ്ജു, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിനും!!! സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് വെള്ളരിപട്ടണം ടീം

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് വെള്ളരിപട്ടണം ടീം. ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിലെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഒപ്പം ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിറുമുണ്ട്. പുതിയ ചിത്രം വെള്ളരിപട്ടണത്തിന്റെ പോസ്റ്ററിലാണ് വ്യത്യസ്തമായെത്തി സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം’എന്നതാണ് പോസ്റ്ററിലെ വാചകം. വെള്ളരിപട്ടണത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.

മഞ്ജുവിന്റെ ഈ വേഷപ്പകര്‍ച്ച ചിത്രത്തില്‍ എങ്ങനെയാകും നിറയുകയെന്നും ചിത്രത്തിലെ സര്‍പ്രൈസുകള്‍ എന്തൊക്കെയാകുമെന്നുമുള്ള ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

മഹേഷ് വെട്ടിയാറാണ് ‘വെള്ളരിപട്ടണ’ത്തിന്റെ സംവിധാനം. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Previous articleഓപ്പണ്‍ ജീപ്പില്‍ പരേഡ് വീക്ഷിച്ച് പതാക ഉയര്‍ത്തി!!! തെലങ്കാന പോലീസിന്റെ അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍! അഭിമാനം
Next articleദൃശ്യം 3 ഉടന്‍… ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു!!!