വെട്രിമാരൻ മറ്റൊരു ചിത്രവുമായി എത്തുന്നു, നായകൻ വിജയ് 

പ്രേക്ഷകർക്ക്‌ തന്റെ കയ്യൊപ്പ്‌കളോട് ചിത്രങ്ങൾ സമ്മാനിക്കുന്ന ഒരു സംവിധായകൻ ആണ് വെട്രി മാരൻ, ഇപ്പോൾ നടൻ വിജയും, വെട്രി മാരനും ഒന്നിക്കുന്നു എന്നുള്ള റിപോർട്ടുകൾ ആണ് എത്തുന്നത്. സംവിധായകന്റെ സുഹൃത് തമിഴ് ആണ് ഈ…

പ്രേക്ഷകർക്ക്‌ തന്റെ കയ്യൊപ്പ്‌കളോട് ചിത്രങ്ങൾ സമ്മാനിക്കുന്ന ഒരു സംവിധായകൻ ആണ് വെട്രി മാരൻ, ഇപ്പോൾ നടൻ വിജയും, വെട്രി മാരനും ഒന്നിക്കുന്നു എന്നുള്ള റിപോർട്ടുകൾ ആണ് എത്തുന്നത്. സംവിധായകന്റെ സുഹൃത് തമിഴ് ആണ് ഈ റിപ്പോർട്ടുകളുടെ സൂചന നൽകിയത്. എന്നാൽ ഇതുവരെയും ഇതിന്റെ ഔദ്യഗിക റിപോർട്ടുകൾ ഒന്നും തന്നെ വന്നട്ടില്ല. ഇപ്പോൾ വിജയ് ലോകേഷ് കനക രാജ് സംവിധാനം ചെയ്യ്ത ലിയോ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കിയ ‘വടിവാസൽ’ എന്ന ചിത്രത്തിന് ശേഷം സംവിധായാകാൻ വിജയ് കാണുമെന്നാണ് പറയുന്നത്. ഈ കാര്യം റിപ്പോർട്ട് ചെയ്യ്തത് ഒരു ദേശീയ മാധ്യമം ആണ്. അതുപോലെ വെട്രി മാരന്റെ ഒരു ചിത്രത്തിലെ അഭിനയത്തിനായി താൻ കാത്തിരിക്കുവാണെന്ന് മുൻപ് വിജയ് പറഞ്ഞതായും പറയുന്നു.

‘വിടുതലൈ’  എന്ന ചിത്രം ആണ് വെട്രിമാരന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.  ചിത്രത്തിൽ വിജയ് സേതുപതിയും, സുര്യയുമാണ്  നായകന്മാരായി എത്തുന്നത്. ലോകേഷിന്റെ വിജയ് നായകനായ ലിയോ ഇപ്പോൾ കശ്‍മീരിൽ ഷെഡ്യൂൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ കൂടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ തൃഷ ആണ് വിജയുടെ നായിക ആയി എത്തുന്നത്.