വലിയ തിയറ്ററുകളോ ഷോസോ പോസ്റ്ററുകളോ ഇല്ല!!! ആകെയുള്ളത് രേഖയില്‍ വിശ്വാസം മാത്രം-വിന്‍സി

വിന്‍സി അലോഷ്യസും ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് രേഖ. കാസര്‍കോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് രേഖ. തിയ്യറ്ററിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ അതിനിടയില്‍ സിനിമയ്ക്ക്…

വിന്‍സി അലോഷ്യസും ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് രേഖ. കാസര്‍കോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് രേഖ. തിയ്യറ്ററിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

എന്നാല്‍ അതിനിടയില്‍ സിനിമയ്ക്ക് വേണ്ടത്ര പ്രൊമോഷന്‍ ലഭിക്കാത്തതിലെ വിഷമം പങ്കുവച്ചിരിക്കുകയാണ് നടി വിന്‍സി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിന്‍സി നിരാശ പങ്കുവച്ചത്.

ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്.

ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നും വിന്‍സി പറയുന്നു.

ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തീയറ്ററില്‍ ഉള്ള ഷോസ് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നും വിന്‍സി പറയുന്നു.

ജിതിന്‍ ഐസക് തോമസാണ് രേഖ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് ആണ് സിനിമയുടെ അവതരണം.