സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയപ്പോള്‍ നായയെ ട്രാക്കില്‍ നിന്ന് രക്ഷിച്ചയാള്‍ക്ക് അഭിനന്ദന പ്രവാഹം

മുംബൈയിലെ ഒരു സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയപ്പോള്‍ ഒരാള്‍ നായയെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘മുംബൈ മേരി ജാന്‍’ എന്ന അക്കൗണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് 31,000 ലൈക്കുകളും 488,000 പേര്‍ കാണുകയും ചെയ്തു.

ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുക്കുമ്പോള്‍ ഒരു നായ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാം. വളരെ സാവധാനത്തില്‍ നീങ്ങുന്ന ട്രെയിനിന്റെ അടുത്തേക്ക് ഒരാള്‍ നടക്കുന്നതും നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. ആ മനുഷ്യന്‍ നായയെ ട്രാക്കില്‍ നിന്ന് എടുത്ത് പ്ലാറ്റ്ഫോമില്‍ കിടത്തുന്നത് നിരവധി കാഴ്ചക്കാര്‍ നോക്കി നില്‍ക്കുന്നതും കാണാം.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയണില്‍ ഉള്‍പ്പെടുന്ന നല്ലസപോറയിലാണ് സംഭവം നടന്നതെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

 

View this post on Instagram

 

A post shared by Mumbai Meri Jaan (@mumbai7merijaan)

നായയെ രക്ഷിച്ചതിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അയാളെ പ്രശംസിച്ചു. ‘നായയെ രക്ഷിച്ച ആളേയും ലോക്കോപൈലറ്റിനേയും ദൈവം രക്ഷിക്കട്ടെ.. നായയെ രക്ഷിച്ച വളരെ ധീരനായ വ്യക്തി’, ഇങ്ങനെ പോകുന്നു കമന്റുകള്‍.

Previous article‘രക്ഷാബന്ധന്‍’ കണ്ണ് നിറയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ! വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന
Next articleനയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പ്രഗല്‍ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ