സൈക്കിളിന്റെ പിന്നില്‍ കസേര; കുഞ്ഞിനെ അമ്മ കൊണ്ടു നടക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വ്യത്യസ്തമായ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഐപിഎസ് ഓഫീസര്‍ അങ്കിത ശര്‍മ്മ ജൂണ്‍ 9 ന് പിഞ്ചുകുഞ്ഞിനൊപ്പം സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു അമ്മയുടെ വീഡിയോ…

വ്യത്യസ്തമായ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഐപിഎസ് ഓഫീസര്‍ അങ്കിത ശര്‍മ്മ ജൂണ്‍ 9 ന് പിഞ്ചുകുഞ്ഞിനൊപ്പം സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു അമ്മയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. ഇതിന്റെ പ്രത്യേകത എന്താണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. കുട്ടിക്ക് വേണ്ടി സൈക്കിളിന്റെ പിന്‍സീറ്റില്‍ യുവതി ഒരു പ്ലാസ്റ്റിക് കസേര ഘടിപ്പിച്ചിരുന്നു.

സ്ഥലം എവിടെയാണെന്ന് അറിയില്ല. 9 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, അമ്മ തന്റെ പിഞ്ചുകുഞ്ഞിനെ പിന്‍സീറ്റിലിരുത്തി സൈക്കിള്‍ ചവിട്ടുന്നത് കാണാം. കുട്ടി വീഴാതിരിക്കാന്‍ അവള്‍ ചെയ്തത് പിന്‍സീറ്റില്‍ ഒരു പ്ലാസ്റ്റിക് കസേര ഘടിപ്പിച്ചതാണ്.

അടിക്കുറപ്പിനപ്പുറം എന്ന തലക്കെട്ടോടുകൂടിയാണ് അങ്കിത ശര്‍മ്മ വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം 4 ലക്ഷം പേരു കണ്ടു കഴിഞ്ഞു. അമ്മയുടെ ഈ ശ്രമത്തെ പുതുമയെന്ന് വിശേഷിപ്പിച്ച നെറ്റിസന്‍മാര്‍ ‘ഒരു അമ്മയ്ക്ക് തന്റെ കുട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ കഴിയും.’ മെന്ന് കമന്റ് ചെയ്യുന്നു.