അവാര്‍ഡ് പ്രഖ്യാപനത്തിന് അരമണിക്കൂര്‍ മുമ്പുണ്ടായിരുന്ന അപര്‍ണ; വീഡിയോയുമായി സിദ്ധാര്‍ത്ഥ് മേനോന്‍

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ താരമായി നടി അപര്‍ണ ബാലമുരളി. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു അപര്‍ണയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. സംവിധായക സുധ കൊങ്കര തന്നിലര്‍പ്പിച്ച വിശ്വാസമാണ് പുരസ്‌കാര നേട്ടം സാധ്യമയതെന്ന്…

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ താരമായി നടി അപര്‍ണ ബാലമുരളി. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു അപര്‍ണയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. സംവിധായക സുധ കൊങ്കര തന്നിലര്‍പ്പിച്ച വിശ്വാസമാണ് പുരസ്‌കാര നേട്ടം സാധ്യമയതെന്ന് താരം പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ അവാര്‍ഡ് പ്രഖ്യാപനത്തിന് അരമണിക്കൂര്‍ മുമ്പുണ്ടായിരുന്ന അപര്‍ണയുടെ വീഡിയോ ഗായകനും നടനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ടെന്‍ഷനടിച്ചിരിക്കുന്ന അപര്‍ണയേയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. കാറിലിരുന്ന് സിദ്ധാര്‍ഥ് ആണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്തിനാണ് ഈ സമയത്തു ടെന്‍ഷന്‍ എന്നു സിദ്ധാര്‍ഥ് ചോദിക്കുമ്പോള്‍, ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ ടെന്‍ഷനിലാണ് എന്നാണു അപര്‍ണ മറുപടി പറയുന്നത്.

https://youtu.be/Kn-0uqzb4oo

‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് താരത്തെ തേടി ദേശീയ അവാര്‍ഡ് പ്രഖ്യാപനമെത്തിയത്. സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. 2013 ല്‍ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തിയത്.

aparna about deepika
aparna about deepika

മഹേഷിന്റെ പ്രതികാരത്തിലെ വേഷമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്. മഹേഷിന്റെ പ്രതികാരത്തിലെ ചേട്ടന് ഇതില്‍ വലിയ ധാരണയില്ല അല്ലേ എന്ന ഡയലോഗ് ഹിറ്റായിരുന്നു.