അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല..! ജയന്റെ അപകട മരണത്തെ കുറിച്ച് വിധുബാല!!

മലയാൡസിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് ജയന്‍. ഇപ്പോഴിതാ അദ്ദേഹത്തിനുണ്ടായ അപകടത്തെ കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും മുന്‍കാല നടി വിധുബാല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്… ജയന് അന്നുണ്ടായ അപകട മരണത്തെ കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ജയന്‍.. ഹെലികോപ്റ്ററിന്റെ അടിയിലെ ആ ഇറങ്ങുന്ന ഭാഗമുണ്ട്.. അത് പിടിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ ആ കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു…

എന്നാണ് വിധുബാല പറയുന്നത്. പിടിച്ച് കഴിഞ്ഞാലും അത് ശരിയായ രീതിയില്‍ പിടിച്ച് കഴിഞ്ഞില്ലെങ്കില്‍ ബാലന്‍സ് പോകും. മോട്ടോര്‍ ബൈക്കില്‍ നിന്ന് കയറി പിടിക്കുന്നത് പോലെ കാണിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തോടെ പറഞ്ഞത്. പക്ഷേ, ഇപ്പോഴും എന്തിനായിരുന്നു അദ്ദേഹം അതില്‍ കയറി പിടിച്ചത് എന്ന് അറിയില്ല. പിടിച്ചപ്പോള്‍ ബാലന്‍സ് പോയി. ഹെലികോപ്റ്ററിന്റെ ബാലന്‍സ് പോയി.. കോലിളക്കം സിനിമയുടെ ഭാഗമായവര്‍ എല്ലാവരും ഉണ്ടായിരുന്നു.. വിജയാമ്മ, മധുസാര്‍ എല്ലാവരും ഉണ്ടായിരുന്നു. ജയന്റെ ശരീരം പോസ്റ്ററുമാര്‍ട്ടം ചെയ്ത് കഴിഞ്ഞ് വന്നപ്പോള്‍ ഡോക്ടര്‍ ആദ്യം പറഞ്ഞത്… കത്തി വെയ്ക്കാന്‍ തോന്നിയില്ല എന്നാണ്,

അത്രയും പെര്‍ഫക്ട് ബോഡി ആയിരുന്നു. പക്ഷേ പുറത്ത് ഒരു മുറിവ് പോലും ഉണ്ടായിരുന്നില്ല. തലച്ചോറ് മുഴുവനായും കലങ്ങിപ്പോയിരുന്നു എന്നാണ് പറഞ്ഞത്. തല അടിച്ച് വീണിട്ട്.. അതായിരുന്നു മരണ കാരണം എന്നും ഇവര്‍ പറയുന്നു. കോലിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച് ജയന്‍ എന്ന മഹാപ്രതിഭ മരണപ്പെട്ടപ്പോള്‍ അത് സിനിമാ ലോകത്തിന് തന്നെ ഒരു വലിയ ഞെട്ടല്‍ ആയിരുന്നു.

വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു കോലിളക്കം.. പി. എന്‍ സുന്ദരം ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. ജയന് പുറമെ മധു, സുകുമാരന്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്.

Previous articleഒളിമ്പ്യന്‍ അന്തോണി ആദത്തിലെ സൈക്കോ ജോജിയെ ഓര്‍മയുണ്ടോ? നടന്‍ ഇപ്പോഴാരെന്ന് അറിയാം
Next articleജീവിതകാലം മുഴുവന്‍ ഈ നിമിഷം ഞങ്ങള്‍ ഓര്‍ക്കും!! മകളുടെ വീഡിയോ പങ്കുവെച്ച് പേര്‍ളി!!