വിദ്യാ ബാലന്‍ ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്…!!

മലയാളി ആണെങ്കില്‍ കൂടി ബോളിവുഡ് സിനിമാ രംഗത്ത് തിളങ്ങുന്ന താരമാണ് വിദ്യാബാലന്‍. ഒരു സിനിമാ പാരമ്പര്യം ഇല്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന് ബോളിവുഡ് സിനിമാ മേഖലയെ തന്നെ അടക്കിവാണ താരറാണിയാണ് വിദ്യ. ഒരുകാലത്ത് കടുത്ത…

മലയാളി ആണെങ്കില്‍ കൂടി ബോളിവുഡ് സിനിമാ രംഗത്ത് തിളങ്ങുന്ന താരമാണ് വിദ്യാബാലന്‍. ഒരു സിനിമാ പാരമ്പര്യം ഇല്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന് ബോളിവുഡ് സിനിമാ മേഖലയെ തന്നെ അടക്കിവാണ താരറാണിയാണ് വിദ്യ. ഒരുകാലത്ത് കടുത്ത ബോഡിഷെയ്മിംഗിന് താരം ഇരയായിരുന്നു. ഒരുപാട് കഷ്ടപ്പാടുകള്‍ അതിജീവിച്ചു ആയിരുന്നു താരം ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഒരുപാട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ താരം വെള്ളിത്തിരയല്‍ അവതരിപ്പിച്ചിട്ടുണ്ട്.

അധിക്ഷേപങ്ങളൊന്നും വകവെയ്ക്കാതെ തന്റേതായ ഒരു സ്ഥാനം ബോളിവുഡില്‍ നേടിയെടുക്കാനും താരത്തിന് സാധിച്ചു. നടിയുടെ ഡേറ്റി പിക്ച്ചര്‍ എന്ന സിനിമ സിനിമാ രംഗത്ത് തീര്‍ത്ത തരംഗം വളരെ വലുതായിരുന്നു. മലയാളത്തില്‍ ഉറുമി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നടി വിവാഹം ചെയ്തതും സിനിമാ രംഗത്ത് ശോഭിച്ചു നില്‍ക്കുന്ന നിര്‍മ്മാതാവും സംവിധായകനും ആയ ഒരു വ്യക്തിയെ ആയിരുന്നു.

vidya balan answer the question

എന്നാല്‍ വിവാഹ ശേഷം നടി തന്റെ ഭര്‍ത്താവിന്റെ സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. അതിന്റെ കാരണം ഇപ്പോള്‍ നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇത്രയും വലിയ സംവിധായകനും നിര്‍മ്മാതാവും എല്ലാമായ ഭര്‍ത്താവിന്‌റെ സിനിമയില്‍ എന്താണ് ിഅഭിനയിക്കാത്തത് എന്ന ചോദ്യത്തിന് വിദ്യാബാലന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ അതൊരു വഴക്കിലേക്ക് എത്തും എന്നാണ്.

Vidya Balan Image

നടിയുടെ വാക്കുകളിലേക്ക്.. നിര്‍മാതാവും സംവിധായകനുമായ പ്രശ്‌നങ്ങളുണ്ടായാല്‍ വഴക്കിനു പോകാതെ ആ സിനിമ ഉപേക്ഷിക്കുകയാണ് എന്റെ പതിവ്. ഭര്‍ത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നത് എങ്കില്‍ അങ്ങനെ തങ്ങള്‍ തമ്മില്‍ പിണങ്ങും.. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാത്തത്. ഇങ്ങനെയായിരുന്നു നടിയുടെ ഉത്തരം,