‘ഒറ്റ വാക്കില്‍ പറഞ്ഞാ രോമാഞ്ചം പടം, ഒരു രക്ഷയുമില്ല, എല്ലാവരെയും അങ്ങ് അഴിച്ചു വീട്ടിരിക്കുകയാണ്’

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒറ്റ വാക്കില്‍ പറഞ്ഞാ രോമാഞ്ചം പടം. ഒരു രക്ഷയുമില്ല. എല്ലാവരെയും…

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒറ്റ വാക്കില്‍ പറഞ്ഞാ രോമാഞ്ചം പടം. ഒരു രക്ഷയുമില്ല. എല്ലാവരെയും അങ്ങ് അഴിച്ചു വീട്ടിരിക്കുകയാണെന്ന് വിദ്യ വിവേക് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അവസാനമായി ഒരു SRK പടം തിയേറ്ററില്‍ കണ്ടത് 2008 ല്‍ ആണ്. Rab ne bana di jodi. കൊഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍.
14 വര്‍ഷങ്ങള്‍ക് ശേഷം… വീണ്ടും ഒരു SRK പടം Fdfs. അതെ തിയേറ്ററില്‍…?? അന്ന് 35 RS. ഇന്ന് 160 RS. ??
ഒറ്റ വാക്കില്‍ പറഞ്ഞാ രോമാഞ്ചം പടം. ഒരു രക്ഷയുമില്ല. എല്ലാവരെയും അങ്ങ് അഴിച്ചു വീട്ടിരിക്കുകയാണ്.. പോയി ആറാടിക്കോ മക്കളേ എന്നും പറഞ്ഞു…
സിദ്ധാര്‍ഥ് ആനന്ദിന്റെ കഴിഞ്ഞ രണ്ടു പടങ്ങളും തിയേറ്ററില്‍ പോയി കണ്ടിരുന്നു. Bang Bang & WAR.ആക്ഷന്‍ മൂവീസ് എന്ന നിലയില്‍ രണ്ടും ഇഷ്ട്ടമായെങ്കിലും നല്ലൊരു തിരക്കഥയുടെ അഭാവം ഉണ്ടായിരുന്നു. ഇവിടെ അത് വൃത്തിയായി പരിഹരിച്ചിട്ടുണ്ട്.
ആക്ഷന്‍ സീന്‍സ് എല്ലാം ഹൈ വോള്‍ടേജ്. ഇന്റര്‍വെല്‍ കഴിഞ്ഞുള്ള ഒരു 25 മിനിറ്റ് പടം വേറെ ലെവല്‍. പിന്നെ പ്രതീക്ഷിച്ച പോലെ തന്നെ കാമിയോ എല്ലാം ????..കാമിയോ ഇന്‍ട്രോ ബിജിഎം വന്‍ രോമാഞ്ചിഫിക്കേഷന്‍ ആയിരുന്നു. ദീപിക & ജോണ്‍ പെര്‍ഫോമന്‍സ് എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു.
അങ്ങനെ രാജാവിന്റെ തോളിലേറി തന്നെ ബോളിവുഡ് ശെരിക്കും തിരിച്ചു വരികയാണ്.. SRK യുടെ ഇനി വരാനുള്ള ലൈന്‍ അപ്പ് കണ്ടിട്ട് അങ്ങേരെയും ബോളിവുഡിനെയും ഇനി പിടിച്ചാല്‍ കിട്ടുമെന്ന് തോന്നുന്നില്ല..

പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് കാഴചക്കാരാണ് പത്താന്‍ ട്രെയിലറിന്. ദീപികയുടെ കാവി ബിക്കിനിയുടെ പേരിലാണ് ചിത്രം വിവാദത്തിലിടം പിടിച്ചത്. ബഹിഷ്‌കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരെ ഉയര്‍ന്നിരുന്നു.

നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് ഒരുക്കുന്ന ചിത്രമാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സ് ഒരുക്കിയിട്ടുള്ള മറ്റ് സിനിമകള്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തിന് ശേഷം ഷാറുഖ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് അവസാനം തിയ്യേറ്ററിലെത്തിയ ഷാരൂഖ് ചിത്രം.