‘രണ്ട് തവണ കണ്ടു ‘മനസിലാക്കാന്‍’ എന്താണ് ഉള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല’

നിസാം ബഷീര്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്ത റോഷാക്ക് തിയേറ്റര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലൂടെ ഇത്രയും ഹൈപ്പ് കിട്ടിയൊരു മലയാള സിനിമയില്ല. മമ്മൂട്ടി…

നിസാം ബഷീര്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്ത റോഷാക്ക് തിയേറ്റര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലൂടെ ഇത്രയും ഹൈപ്പ് കിട്ടിയൊരു മലയാള സിനിമയില്ല. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം കൂടിയായിരുന്നു റോഷാക്ക്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. ആദ്യത്തെ ആഴ്ചയില്‍ തന്നെ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു.

മറ്റ് ഹിറ്റ് സിനിമകളുടെ കളക്ഷന്‍ ഭേദിച്ചുകൊണ്ടുള്ള തേരോട്ടമായിരുന്നു പിന്നീട് റോഷാക്കിന്റേത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘OTT റിലീസിനു ശേഷം പലരും പറയുന്നത് കേള്‍ക്കുന്നു.. റോഷാക്ക് രണ്ടാം തവണ കണ്ടപ്പോള്‍ കൂടുതല്‍ മനസിലായി. രണ്ട് തവണ കണ്ടു ‘മനസിലാക്കാന്‍’ എന്താണ് ഉള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല. രണ്ടു തവണ കണ്ടു ആസ്വദിക്കാന്‍ ഉള്ളതെല്ലാം ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം,ആദ്യ തവണ കണ്ടപ്പോ തന്നെ നന്നായി എന്‍ജോയ് ചെയ്തതാണ്. യാതൊരു ഹിഡന്‍ ഫാക്ടര്‍സും ഉള്ളതായി തോന്നിയില്ല. എല്ലാരുടെയും പെര്‍ഫോമന്‍സ് കിടിലന്‍ ആയതു കൊണ്ട് സ്ലോ നറേഷന്‍ ആയിരുന്നിട്ടു കൂടി ആസ്വാധനത്തെ അത് ബാധിച്ചിട്ടില്ലെന്ന് വിദ്യാ വിവേക് മൂവീ ഗ്രൂപ്പിലിട്ട കുറിപ്പില്‍ പറയുന്നു.

ഒന്നിലധികം തവണ കണ്ടു മനസിലാക്കാന്‍ മാത്രം എന്ത് സങ്കീര്‍ണതയാണ് റോഷാകില്‍ ഉള്ളത്? ഇനി ഞാന്‍ മനസിലാക്കാത്ത/ഉള്‍കൊള്ളാത്ത വേറെ വല്ലതും ഇതില്‍ ഉണ്ടോ? ആദ്യ തവണ കണ്ടതില്‍ നിന്നും പുതിയതായെന്തെങ്കിലും രണ്ടാം വട്ടം കണ്ടപ്പോള്‍ മനസിലാക്കിയവരുണ്ടെകില്‍ അതെന്താണെന്ന് ഒന്നിവിടെ പങ്കു വെക്കാമോയെന്ന് ചോദിച്ചാണ് വിദ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. പറഞ്ഞ വിഷയത്തിനൊപ്പം സാങ്കേതിക മേഖലകളില്‍ പുലര്‍ത്തിയ മികവിന്റെ പേരിലും ചിത്രം കൈയടി നേടിയിരുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.