നിരവധി ആരാധകർ ഉള്ള താരമാണ് വിദ്യ ബാലൻ. ബംഗാളി സിനിമയിൽ കൂടി സിനിമ രംഗത്തിൽ അരങ്ങേറ്റം കുറിച്ച താരം ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. ശേഷം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചു. പകുതി മലയാളിയായ താരം മലയാളികൾക്കും അഭിമാനം ആണ്. കേരളത്തിൽ പാലക്കാട് ആണ് താരത്തിന്റെ നാട്. ഹിന്ദി സിനിമ മേഖാലയിൽ വേരുകൾ ഉറപ്പിച്ച താരം ഡേർട്ടി പിച്ചർ എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയെടുത്തു. തന്റെ മനസ്സിൽ ഉള്ള കാര്യങ്ങള യാധൊരു മടിയും കൂടാതെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ ആണ് വിദ്യ ബാലൻ. കരിയറിന്റെ ഒരു സമയത്ത് താൻ നേരിട്ടിരുന്ന വലിയ ഒരു പ്രേശ്നത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

Vidya Balan Image
ഒരുസമയത്ത് എന്നെ അലട്ടിയിരുന്ന വലിയ ഒരു പ്രശ്നം ആയിരുന്നു നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ എന്റെ ശരീരഭാരം കൂടുന്നത്. എന്റെ ശരീരത്തിലെ ഹോർമോണുകളുടെ പ്രശനം കാരണം ആയിരുന്നു അത്തരത്തിൽ എനിക്ക് ശരീരഭാരം കൂടിയത്. എനിക്ക് എന്നിൽ ഉള്ള കോൺഫിഡൻസ് നഷ്ട്ടപെട്ടു തുടങ്ങിയിരുന്നു. ആളുകൾ എന്നെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. എന്റെ ശരീരഭാരം വർധിച്ചതായി ആളുകളുടെ പ്രധാന പ്രശ്നം. ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല എന്റെ ഭാരം വർധിച്ചത്. ഹോർമോണുകൾ ആയിരുന്നു ആ സമയത്ത് എനിക്ക് വില്ലൻ ആയി മാറിയത്. ആ ദിവസങ്ങളിൽ എന്റെ ശരീരത്തിനോട് പോലും എനിക്ക് വെറുപ്പ് ആയിരുന്നു.

Vidya Balan about silk smitha
നമുക്ക് മാനസികമായി ഒരു പ്രെശ്നം ഉണ്ടാകുമ്പോൾ നമ്മൾ സ്നേഹിക്കുന്നവർ നമുക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്നതാണ് നമ്മുക്ക് ഉണ്ടാകുന്ന വലിയ ഒരു ആശ്വാസം. എന്നാൽ അത്തരത്തിൽ എനിക് പിന്തുണ നൽകാതെ എന്നെ കുറ്റപ്പെടുത്തിയ പലരും ഉണ്ട്. ആദ്യ വിവാഹത്തിൽ നിന്ന് ഞാൻ മോചനം നേടിയതിന്റെ കാരണവും അത് തന്നെ ആയിരുന്നു. എനിക്ക് ആ ബന്ധത്തിൽ നിന്ന് പുറത്ത് വരണമായിരുന്നു. പതുക്കെ ഞാൻ എന്റെ ശരീരത്തെ ഇഷ്ട്ടപെട്ടു തുടങ്ങി. അത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. അങ്ങനെ ആളുകളിൽ നിന്നും എനിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാൻ തുടങ്ങി.
