വിദ്യയുമായി ഡേറ്റ് ചെയ്യാൻ കഴിയുമോ, ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് വിദ്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിദ്യയുമായി ഡേറ്റ് ചെയ്യാൻ കഴിയുമോ, ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് വിദ്യ!

vidya balan answer the question

തെന്നിന്ത്യയിലെ ബോളിവുഡിലും നിരവധി ആരാധകർ ഉള്ള താരമാണ് വിദ്യ ബാലൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് വിദ്യ ആരാധകരുമായി സംവാദങ്ങളിൽ ഏർപ്പെടുകയും അവരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കഴിഞ്ഞ ദിവസം താരം ആരാധകരുമായി സംസാരിക്കുന്നതിന് ഇടയിൽ ഒരാൾ ചോദിച്ച ചോദ്യവും അതിന് വിദ്യ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. വിദ്യയുമായി ഡേറ്റ് ചെയ്യാൻ കഴിയുമോ എന്നാണു ഒരാൾ വിദ്യയോട് ചോദിച്ചത്. തീർച്ചയായും കഴിയും എന്നാണ് വിദ്യ ആ ചോദ്യത്തിന് നൽകിയ മറുപടി. ഇത് കേട്ട് ആരാധകർ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും അതിനു ശേഷമുള്ള വിദ്യയുടെ പ്രവർത്തി കണ്ടു പൊട്ടി ചിരിക്കുകയാണ് ചെയ്തത്. തീർച്ചയായും കഴിയും എന്ന് പറഞ്ഞതിന് ശേഷം ഈന്തപ്പഴം കഴിക്കുനന്തിന്റെ ചിത്രം ആണ് വിദ്യ പങ്കുവെച്ചത്. അടിപൊളി മറുപടി എന്നാണു ഇതിനു ആരാധകർ നൽകിയ കമെന്റ്.

Vidya Balan Image

Vidya Balan Image

അതിനു ശേഷം താരത്തിനോട് ചോദിച്ച മറ്റൊരു ചോദ്യം ആയിരുന്നു ഷാരൂഖാനെ ആണോ സൽമാൻ ഖാനെയാണോ കൂടുതൽ ഇഷ്ട്ടം എന്നാണ്. അതിനു വിദ്യ നൽകിയ മറുപടി എസ് ആർ കെ എന്നാണ്. ഇത് ഷാരൂഖാൻ ആണെന്നാണ് ആരാധകർ കരുതിയത്. എന്നാൽ എസ് ആർ കെ എന്നുള്ളത് തന്റെ ഭർത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ ഷോർട്ട് ഫോം ആണെന്നു പറഞ്ഞാണ് തന്റെ ഭർത്താവും സംവിധായകനുമായ സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ ചിത്രം താരം പങ്കുവെച്ചത്.

Vidya Balan Photos

Vidya Balan Photos

ജന്മം കൊണ്ട് പാലക്കാട്ട്കാരി പെൺകുട്ടി ആണെങ്കിലും ബോളിവുഡിൽ എത്തിയപ്പോൾ ആണ് വിദ്യ ബാലന്റെ ഭാഗേയം തെളിഞ്ഞത്. ഇന്ന് സിനിമ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് വിദ്യ ബാലൻ. ഏറ്റെടുത്ത് ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം അതി മനോഹരമായി ചെയ്യാൻ കഴിവുള്ള താരങ്ങളിൽ ഒരാൾ. നാഷണൽ അവാർഡുകൾ വരെ സ്വന്തമാക്കിയ താരം മികച്ച അഭിനയത്തിലൂടെ സിനിമയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്റെ നിലപാടുകൾ ഒരു മടിയുമില്ലാതെ വ്യക്തമാക്കുന്ന താരം കൂടിയാണ് വിദ്യ.

Join Our WhatsApp Group

Trending

To Top
Don`t copy text!