‘ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല’ വിദ്യ ഉണ്ണി

അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും നര്‍ത്തകിയുമായ വിദ്യ ഉണ്ണി. അച്ഛന്‍ ഉണ്ണികൃഷ്ണനില്ലാത്ത 90 ദിവസങ്ങള്‍ ഏറെ ദുഷ്‌കരമായിരുന്നവെന്ന് വിദ്യ ഉണ്ണി പറയുന്നു. നവംബറിലാണ് ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍…

അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും നര്‍ത്തകിയുമായ വിദ്യ ഉണ്ണി. അച്ഛന്‍ ഉണ്ണികൃഷ്ണനില്ലാത്ത 90 ദിവസങ്ങള്‍ ഏറെ ദുഷ്‌കരമായിരുന്നവെന്ന് വിദ്യ ഉണ്ണി പറയുന്നു. നവംബറിലാണ് ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചത്.

വിദ്യ ഉണ്ണിയുടെ വാക്കുകള്‍

അച്ഛനില്ലാത്ത 90 ദിവസങ്ങള്‍… ഏറെ കഠിനമായിരുന്നു. എന്നും എനിക്കൊപ്പം മാര്‍ഗദീപമായി അച്ഛനുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി. അങ്ങയുടെ മകളായി ജനിക്കാന്‍ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇനിയും അങ്ങയുടെ അഭിമാനമാകാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.