‘അസ്സല്‍ പാല്‍പ്പായസം കുടിച്ചു കഴിഞ്ഞു അവസാന സിപ്പില്‍ ചീഞ്ഞ മുന്തിരി കുടിച്ച പ്രതീതി’

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം തങ്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു സിനിമ അവസാനിപ്പിക്കുന്ന രീതി ആ സിനിമക്ക് എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് ഇന്ന് തങ്കം കണ്ടപ്പോള്‍ മനസിലായെന്ന് വിദ്യ വിവേക് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഒരു സിനിമ അവസാനിപ്പിക്കുന്ന രീതി ആ സിനിമക്ക് എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് ഇന്ന് തങ്കം കണ്ടപ്പോള്‍ മനസിലായി. 2 മണിക്കൂര്‍ 20 മിനിറ്റോളം ഉള്ള സിനിമ 2:10 മിനുട്ട് അവരെ എന്നിലെ പ്രേക്ഷകയെ അതിന്റെ മാക്‌സിമത്തില്‍ തൃപ്തിപ്പെടുത്തി. പക്ഷെ അവസാന 10 മിനുട്ട്… നല്ല അസ്സല്‍ പാല്‍പ്പായസം കുടിച്ചു കഴിഞ്ഞു അവസാന സിപ്പില്‍ ചീഞ്ഞ മുന്തിരി കടിച്ച പ്രതീതി ആയിരുന്നു…
പക്ഷെ ീ്‌ലൃമഹഹ തങ്കം നിരാശപ്പെടുത്തിയിലെന്നു മാത്രമല്ല.. നന്നായി രസിപ്പിച്ചു. അതിന്റെ പ്രധാന കാരണം ഇതിന്റെ തിരക്കഥയും കാസ്റ്റിഗും തന്നെയാണ്. വളരെ ഡാര്‍ക്ക് & ലിഴമഴശിഴ ആയി നീങ്ങുന്ന സമയത്തും ചെറിയ ചെറിയ ീില ഹശിലൃ കൗണ്ടറുകള്‍ നന്നായി ചിരിപ്പിക്കുന്നുണ്ട്.വിനീതും ബിജുവും ആ ഹിന്ദി ആക്ടറും മനസില്‍ നില്‍ക്കും. ഛഠഠ ഇറങ്ങി കഴിഞ്ഞാല്‍ മീമുകളുടെ ചാകര ആയിരിക്കും. (ക്ലൈമാക്‌സിനെ കുറിച്ച് പറഞ്ഞത് എനിക്ക് തോന്നിയതാണ്.വേറെ പോസ്റ്റുകള്‍ഒന്നും കണ്ടിട്ടില്ല.)

ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും നിരവധി മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ് – എഗ് വൈറ്റ് വി.എഫ്.എക്‌സ്, ഡി.ഐ. – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഭാവനാ സ്റ്റുഡിയോസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്.

Previous article‘ഒരു മെക്‌സിക്കന്‍ അപാരത’യില്‍ മുദ്രാവാക്യം വിളിക്കാമെങ്കില്‍ ‘മാളികപ്പുറത്തില്‍’ ശരണവും വിളിക്കാം
Next articleപത്താന്‍ കണ്ട് സന്തോഷം അടക്കാനാവാതെ പത്മപ്രിയ!! ഇതിന് മുമ്പ് ഇതുപോലെ ആവേശം കൊണ്ടത് മമ്മൂട്ടി ചിത്രത്തിനെന്ന് താരം