Film News

‘ഹാപ്പി ബർത്ത്‌ഡേ തങ്കമേ’, നയൻസിന് ആശംസകളുമായി വിഘ്‌നേശ്!

Vignesh celebrate Nayans birthday

തമിഴിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര.  മലയാളത്തിൽ അഭിനയം തുടങ്ങിയ താരം തമിഴിലേക്ക് എത്തിച്ചേരുകയായിരുന്നു. വളരെ മികച്ച സ്വീകാര്യത ആണ് താരത്തിന് ലഭിച്ചത് സംവിധായകൻ വിഘ്‌നേഷുമായി നയൻതാര പ്രണയത്തിൽ ആണ്, ഇരുവരെയും പറ്റിയുള്ള വാർത്തകൾ നിരന്തരം സോഷ്യൽ മീഡിയയിൽ സ്ഥാനം നേടാറുണ്ട് . നയന്താരക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ വിഘ്‌നേശ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതമയ്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുകയാണ് വിഘ്‌നേശ് ശിവൻ.

“ജന്മദിനാശംസകൾ തങ്കമേ… എപ്പോഴുമെന്ന പോൽ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക. ഉയരങ്ങളിലേക്ക് പറക്കുക !! സന്തോഷവും നിലനിൽക്കുന്ന വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വർഷത്തേക്ക് നിനക്കു ആശംസകൾ!”

https://twitter.com/VigneshShivN/status/1328767605394468869?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1328767605394468869%7Ctwgr%5E&ref_url=https%3A%2F%2Fmalayalam.indianexpress.com%2Fentertainment%2Fvignesh-shivan-wishes-nayanthara-a-very-happy-birthday-436587%2F

നയൻതാരയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുമെന്നും വിക്കി പറഞ്ഞു. മിലിന്ദ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ഇരുവരും സമ്മതിക്കുകയും ചെയ്തു.nayanthara-vignesh

ഒരു പഴയ അഭിമുഖത്തില്‍ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും ജോലിയെ കുറിച്ചും വിവാദങ്ങളേയും വിമര്‍ശനങ്ങളേയും കുറിച്ചുമെല്ലാം നയന്‍താര പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എന്റെ വീട്ടുകാര്‍ക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാന്‍ വിവാഹം കഴിക്കൂ. എനിക്കൊരാളോട് സ്നേഹം തോന്നിയാല്‍ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവര്‍ സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാര്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയിരിക്കുന്നത്.nayanthara

ആരെയും അറിയിയ്ക്കാതെ താന്‍ കല്യാണം കഴിക്കില്ലെന്നും തന്റെ വിവാഹത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്ബുമില്ലെന്നും നയന്‍താര പറയുന്നു. ‘വിവാഹം കഴിക്കുന്നത് നിങ്ങളെ ഭാര്യാ-ഭര്‍ക്കാന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്. അപ്പോള്‍ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാന്‍ ചെയ്യില്ല.’ മാധ്യമങ്ങള്‍ അനാവശ്യമായ വാര്‍ത്ത കൊടുക്കു​മ്ബോ​ളാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്നതെന്നും, ഇതുകൊണ്ടാണ് താന്‍ അഭിമുഖങ്ങള്‍ കൊടുക്കാത്തതെന്നും നയന്‍താര പറയുന്നു.

Trending

To Top
Don`t copy text!